ലോകത്തിന് 'മധുരം' നല്‍കാനായി ഇന്ത്യ; പഞ്ചസാര കയറ്റുമതിയില്‍ വര്‍ധന വരുത്തി; ഇറാന്‍, മലേഷ്യ, സൊമാലിയ, ശ്രീലങ്ക എന്നിവ പ്രധാന വിപണികള്‍

March 12, 2020 |
|
News

                  ലോകത്തിന് 'മധുരം' നല്‍കാനായി ഇന്ത്യ; പഞ്ചസാര കയറ്റുമതിയില്‍ വര്‍ധന വരുത്തി; ഇറാന്‍, മലേഷ്യ, സൊമാലിയ, ശ്രീലങ്ക എന്നിവ പ്രധാന വിപണികള്‍

മുംബൈ: പഞ്ചസാര കയറ്റുമതിയില്‍ വര്‍ധന വരുത്തി ഇന്ത്യ. ഇന്ത്യന്‍ പഞ്ചസാര മില്ലുകള്‍ 2019-2020 വിപണന വര്‍ഷത്തില്‍ 3.5 മില്യണ്‍ ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കരാറിലേര്‍പ്പെട്ടു. പ്രധാനമായും ഇറാന്‍, മലേഷ്യ, സൊമാലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നതെന്ന് ബുധനാഴ്ച വിവരം പുറത്ത് വന്നു. സംഭരണം കുറയ്ക്കുന്നതിനും ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത വില ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനും പ്രാദേശിക വിലകളെ പിന്തുണയ്ക്കുന്നതിനും ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകനെ ഈ കയറ്റുമതി സഹായിക്കുമെന്ന് വിലയിരുത്തുന്നു.

അഖിലേന്ത്യാ പഞ്ചസാര വ്യാപാര സംഘടന (എയിസ്റ്റ) തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 3.5 മില്യണ്‍ ടണ്‍ പഞ്ചസാരയില്‍ നിന്ന് 2.67 മില്യണ്‍ ടണ്‍ ഇതിനകം മില്ലുകള്‍ അയച്ചിട്ടുണ്ട്. ഇറാന്‍, മലേഷ്യ, സൊമാലിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ പഞ്ചസാരയുടെ പ്രധാന വിപണികള്‍ എന്ന് എയിസ്റ്റ പ്രസിഡന്റ് പ്രഫുള്‍ വിത്തലാനി പറഞ്ഞു. വലിയ ഉല്‍പ്പാദന മിച്ചം ഒഴിവാക്കുന്നതിനായി സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന വിപണന വര്‍ഷത്തില്‍ പഞ്ചസാര ടണ്ണിന് 10,448 രൂപ (142 ഡോളര്‍) കയറ്റുമതി സബ്സിഡിക്ക് ആഗസ്തില്‍ ഇന്ത്യ അനുമതി നല്‍കി.

Related Articles

© 2024 Financial Views. All Rights Reserved