വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയിലേയ്ക്ക് മടങ്ങാന്‍ അനുമതി; വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

August 11, 2020 |
|
News

                  വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയിലേയ്ക്ക് മടങ്ങാന്‍ അനുമതി; വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സാധുവായ യുഎഇ വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി യുഎഇയിലേയ്ക്ക് മടങ്ങാമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം മുതല്‍ ഇന്ത്യന്‍, യുഎഇ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സാധുവായ യുഎഇ വിസ കൈവശമുള്ള ഏത് പൗരന്മാരെയും കൊണ്ടുപോകാന്‍ കഴിയുമെന്ന് കപൂര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് -19 മഹാമാരി മൂലം ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വ്വീസുകള്‍ അഞ്ച് മാസത്തോളം നിര്‍ത്തി വച്ചിരുന്നു.

ഓഗസ്റ്റ് 16 മുതല്‍ 31 വരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെ 18 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ 10 മുതല്‍ ആരംഭിച്ചു. മുമ്പ്, വന്ദേ ഭാരത് എന്ന ഇന്ത്യയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന ദൗത്യത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ റെസിഡന്‍സി വിസ ഉടമകള്‍ക്ക് മാത്രമേ രാജ്യത്തേക്ക് പോകാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 12 മുതല്‍ 26 വരെ ഇന്ത്യ - യുഎഇ സ്‌പെഷ്യല്‍ വിമാന സര്‍വ്വീസ് നടത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ ഭാഗമായി, നിലവില്‍ ഇന്ത്യയിലുള്ള യുഎഇ നിവാസികളെ യുഎഇയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിന്, ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ പ്രത്യേക ക്രമീകരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു സ്‌പെഷ്യല്‍ വിമാന സര്‍വ്വീസ്. ഇതനുസരിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി പോകുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും ഐസിഎ അംഗീകാരമുള്ള യുഎഇ നിവാസികളെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യത്തേക്കുള്ള യാത്രയില്‍ കൊണ്ടുപോയിരുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

Read more topics: # UAE, # യുഎഇ, # വിസ, # visa,

Related Articles

© 2025 Financial Views. All Rights Reserved