പുനരുപയോഗ ഊര്‍ജം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും എന്‍ടിപിസിയും കൈകോര്‍ക്കുന്നു

November 13, 2021 |
|
News

                  പുനരുപയോഗ ഊര്‍ജം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും എന്‍ടിപിസിയും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും എന്‍ടിപിസിയും പുനരുപയോഗ ഊര്‍ജമേഖലയില്‍ സഹകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ഓയില്‍ റിഫൈനറികള്‍ക്കോ മറ്റ് ഇന്‍സ്റ്റാളേഷനുകള്‍ക്കോ വേണ്ടിയുള്ള പുനരുപയോഗ ഊര്‍ജം അല്ലെങ്കില്‍ ഗ്യാസ് അധിഷ്ഠിത ഊര്‍ജം ഉള്‍പ്പെടെയുള്ള മറ്റ് ശുദ്ധമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനുമായി ഇന്ത്യന്‍ ഓയിലും എന്‍ടിപിസിയും ഒത്തുചേര്‍ന്നതായി കമ്പനികള്‍ വെള്ളിയാഴ്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മഥുര റിഫൈനറിയില്‍ രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യന്‍ ഓയില്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്. കൂടാതെ, ഫോസില്‍ ഇന്ധനങ്ങളിലുള്ള രാജ്യത്തിന്റെ ആശ്രിതത്വം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി രാസവള പ്ലാന്റുകള്‍ക്കും എണ്ണ ശുദ്ധീകരണശാലകള്‍ക്കും ഗ്രീന്‍ ഹൈഡ്രജന്‍ വാങ്ങുന്നത് നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നുണ്ട്.

'പുനരുപയോഗ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഹരിതഗൃഹ വാതക ഉദ്പാദനം കുറയ്ക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ രണ്ട് പ്രമുഖ പൊതുമേഖലാ ഊര്‍ജ്ജ പ്രമുഖര്‍ നടത്തുന്ന ആദ്യ സംരംഭമാണിതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജോത്പാദന സ്ഥാപനമായ എന്‍ടിപിസിയുടൈ ഹരിത ഊര്‍ജത്തിലേക്കുള്ള ചുവടുവെപ്പാണിത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ എന്‍ടിപിസി ഗ്രൂപ്പ് 1.85 ബില്യണ്‍ ഡോളറിന്റെ അറ്റാദായം രേഖപ്പെടുത്തി.

Related Articles

© 2025 Financial Views. All Rights Reserved