ലാഭത്തിന് എണ്ണ വാങ്ങി ഇന്ത്യ; റഷ്യയില്‍ നിന്ന് 3 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സ്വന്തമാക്കി

March 17, 2022 |
|
News

                  ലാഭത്തിന് എണ്ണ വാങ്ങി ഇന്ത്യ; റഷ്യയില്‍ നിന്ന് 3 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സ്വന്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര എണ്ണ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) 3 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും വാങ്ങി. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പുടിന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു.

മെയ് മാസത്തിലേക്കായി ഐഒസി യുറല്‍സ് ക്രൂഡ് വാങ്ങിയത് ബ്രെന്റിന് ബാരലിന് 20-25 ഡോളറിന്റെ വിലക്കുറവിലാണ്. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും മോസ്‌കോയില്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍, റഷ്യ ഇന്ത്യയ്ക്കും മറ്റ് വലിയ ഇറക്കുമതിക്കാര്‍ക്കും കുറഞ്ഞ വിലയില്‍ എണ്ണയും മറ്റ് ചരക്കുകളും വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഷിപ്പിംഗിന്റെയും ഇന്‍ഷുറന്‍സിന്റെയും കാര്യത്തില്‍ ഉപരോധം സൃഷ്ടിച്ചേക്കാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് വില്‍പ്പനക്കാര്‍ അത് ഇന്ത്യന്‍ തീരത്തേക്ക്  എത്തിക്കണമെന്ന  പരിഷ്‌കരിച്ച നിബന്ധനകള്‍ പാലിച്ചാണ് ഐഒസി വാങ്ങിയത്.

ഇറാന്റെ വിവാദ ആണവ പദ്ധതിയുടെ പേരില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പോലെ റഷ്യയുമായുള്ള എണ്ണ, ഊര്‍ജ വ്യാപാരം നിരോധിച്ചിട്ടില്ല.പാരമ്പര്യേതര വിതരണക്കാരില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് ആവശ്യമായ ഇന്‍ഷുറന്‍സ്, ചരക്ക് കടത്ത് തുടങ്ങിയ വശങ്ങള്‍ പരിഗണിച്ച്, കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാനുള്ള റഷ്യന്‍ ഓഫര്‍ രാജ്യം വിലയിരുത്തുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു. അതേസമയം വിലക്കിഴിവുള്ള റഷ്യന്‍ എണ്ണ ഏറ്റെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം മോസ്‌കോയ്‌ക്കെതിരായ യുഎസ് ഉപരോധങ്ങളൊന്നും ലംഘിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Read more topics: # Oil Price,

Related Articles

© 2024 Financial Views. All Rights Reserved