ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വരുമാനത്തില്‍ വന്‍ ഇടിവ്; 5185 കോടി രൂപ നഷ്ടം രേഖപ്പെടുത്തി

June 25, 2020 |
|
News

                  ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വരുമാനത്തില്‍ വന്‍ ഇടിവ്; 5185 കോടി രൂപ നഷ്ടം രേഖപ്പെടുത്തി

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ 5185 കോടി രൂപ നഷ്ടം നേരിട്ടു. മുന്‍ കൊല്ലം ഇതേ കാലയളവില്‍ 6100 കോടി ലാഭമായിരുന്നു. അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണു നഷ്ടത്തിനു മുഖ്യ കാരണമെന്നു ചെയര്‍മാന്‍ സഞ്ജിവ് സിങ് പറഞ്ഞു.  ഉയര്‍ന്ന വിലയ്ക്കു വാങ്ങിയ എണ്ണ ഇന്ധനമാക്കി വില്‍പനയ്‌ക്കെത്തിച്ചപ്പോള്‍ വില കുറഞ്ഞ നിലയിലായിരുന്നതാണു കാരണം.

ഒരു ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാക്കി വില്‍ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ജനുവരിമാര്‍ച്ചില്‍ 4.09 ഡോളര്‍ ലാഭം കിട്ടിയ സ്ഥാനത്ത് ഇക്കുറി 9.64 ഡോളര്‍ നഷ്ടമാണുണ്ടായത്.ഇന്ധന വില്‍പന സാധാരണനിലയുടെ 70% ഇടിഞ്ഞ ലോക്ഡൗണിനുശേഷം ഉയര്‍ന്ന് മുന്‍പത്തേതിന്റെ 8085% വരെയായി. കാര്യമായി പൊതുഗതാഗതമില്ലാത്തതിനാല്‍ ജനം സ്വന്തം വാഹനങ്ങളുപയോഗിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില്‍പന വന്‍തോതില്‍ വര്‍ധിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved