
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) പാദവാര്‍ഷിക ലാഭം ഇരട്ടിയായി. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 349.77 കോടിയാണ് അറ്റാദായമായി ബാങ്ക് നേടിയത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 143.79 കോടിയായിരുന്നു അറ്റാദായം.
2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ മൊത്തം വരുമാനം 6,073.80 കോടി രൂപയായി ഉയര്‍ന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇത് 5,484.06 കോടി രൂപയായിരുന്നെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഐഒബി അറിയിച്ചു. 2020-21 കാലയളവില്‍ ബാങ്ക് അറ്റാദായം 831.47 കോടി രൂപയാണ്. 2019-20 ല്‍ 8,527.40 കോടി രൂപയുടെ നഷ്ടമുണ്ടായത്. ബാങ്കിന്റെ മൊത്തം വരുമാനം 22,525 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 20,766 കോടി രൂപയായിരുന്നു.നിഷ്‌ക്രിയ ആസ്തി 14, 78 ശതമാനത്തില്‍ നിന്ന് 11.69 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി മൂല്യത്തിലും പുരോഗതി ഉണ്ടായി.
അറ്റനിഷ്‌ക്രിയ ആസ്തി (നെറ്റ് എന്‍പിഎ)5.44 ശതമാനത്തില്‍ നിന്ന് (6,602.80 കോടി) 3.58 ശതമാനമായി (, 4,577.59 കോടി) കുറഞ്ഞു.2021-22 ലെ മൂലധന പദ്ധതിക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും പബ്ലിക് ഓഫര്‍ / റൈറ്റ്‌സ് ഇഷ്യുവിനെ പിന്തുടര്‍ന്ന് പരമാവധി 125 കോടി ഓഹരികള്‍ വരെ ഇക്വിറ്റി ഷെയറുകള്‍ ഇഷ്യു ചെയ്യുമെന്നും ബാങ്ക് അറിയിച്ചു.