ഐപിഒയുമായി ഇന്ത്യന്‍ റെയില്‍വെ; ജനുവരി 18 മുതല്‍ 20 വരെ അപേക്ഷിക്കാം

January 13, 2021 |
|
News

                  ഐപിഒയുമായി ഇന്ത്യന്‍ റെയില്‍വെ; ജനുവരി 18 മുതല്‍ 20 വരെ അപേക്ഷിക്കാം

പൊതുമേഖലയിലെ ആദ്യത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍ അടുത്തയാഴ്ച ഐപിഒയുമായെത്തുന്നു.

ഐപിഒയ്ക്ക് ജനുവരി 18 മുതല്‍ 20 വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 25-26 രൂപ നിരക്കിലാകും വില നിശ്ചയിക്കുക. 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഭ്യന്തര വിദേശ വിപണികളില്‍നിന്ന് റെയില്‍വെയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് 1986ലാണ് ഐആര്‍എഫ്സി തുടങ്ങിയത്. ബജറ്റിന് പുറത്തുള്ള വിഹിതം കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

Related Articles

© 2025 Financial Views. All Rights Reserved