ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ റെയില്‍വേ

March 13, 2021 |
|
News

                  ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും തീവണ്ടി വഴിയുള്ള ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മൊത്തം ചരക്ക് നീക്കത്തെ മറികടന്നു ഇന്ത്യന്‍ റെയില്‍വേ. തീവണ്ടി വഴിയുള്ള ഈ വര്‍ഷത്തെ മൊത്ത ചരക്ക് നീക്കം 2021 മാര്‍ച്ച് 11ന് 1145.68 മില്യണ്‍ ടണ്‍ പിന്നിട്ടു. അതെ സമയം ,കഴിഞ്ഞവര്‍ഷം ആകെ തീവണ്ടി മാര്‍ഗം വിതരണം ചെയ്തത് 1145.61 മില്യണ്‍ ടണ്‍ ചരക്കുകള്‍ ആയിരുന്നു

ഓരോ മാസവും അടിസ്ഥാനമാക്കിയുള്ള കണക്കില്‍ 2021 മാര്‍ച്ച് 11 വരെ 43.43 മില്യണ്‍ ടണ്‍ ചരക്കുകള്‍ ആണ് ഭാരതീയ റെയില്‍വേ വിതരണം ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍( 39.33 മില്യണ്‍ ടണ്‍ ) 10 ശതമാനം കൂടുതലാണ്. 2021 മാര്‍ച്ച് മാസം, 11 ആം തീയതി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറില്‍ 45.49 കിലോമീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് മണിക്കൂറില്‍ 23.29 കിലോമീറ്റര്‍ ആയിരുന്നു.

തീവണ്ടി മാര്‍ഗം ഉള്ള ചരക്കുനീക്കം ആകര്‍ഷകമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയ പ്രത്യേക ഇളവുകള്‍, റെയില്‍വേ സോണുകളിലും ഡിവിഷനുകളിലും ഉയര്‍ന്നുവന്ന വ്യവസായ വികസന യൂണിറ്റുകള്‍, വ്യവസായ - ചരക്കുനീക്ക സേവന പ്രമുഖരുമായി തുടര്‍ച്ചയായി നടത്തിവന്ന ചര്‍ച്ചകള്‍, ഉയര്‍ന്ന വേഗത എന്നിവയാണ് തീവണ്ടിമാര്‍ഗം ഉള്ള ചരക്ക് നീക്കത്തില്‍ ശക്തമായ വളര്‍ച്ചയ്ക്ക് വഴി തുറന്നത്.

Related Articles

© 2025 Financial Views. All Rights Reserved