റെയില്‍വെയില്‍ സാമ്പത്തിക പ്രതിസന്ധി; സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

December 03, 2019 |
|
News

                  റെയില്‍വെയില്‍ സാമ്പത്തിക പ്രതിസന്ധി; സിഎജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ  ഇന്ത്യന്‍ റെയില്‍വെ വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. റെയില്‍വെയുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട കണക്കുകള്‍  പ്രകാരം കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ (സിഎജി) ആണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  ഇന്ത്യന്‍ റെയില്‍വെയുടെ പ്രവര്‍ത്തന അനുപാതം ഓപ്പറേഷന്‍  റേഷ്യോ പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തി.  ഓപ്പറേറ്റിങ് റേഷ്യോ 98.44 ലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

അതേസമയം വരുമാനവും ചിലവും, പ്രവര്‍ത്തനവും, അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഓപ്പറേഷന്‍ റേഷ്യോ. 100 രൂപ വരുമാനമാണ് റെയില്‍വെയ്ക്ക് ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ 98.44 രൂപയോളം ചിലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കണ്ക്കുകള്‍ വഴി  സൂചിപ്പിക്കുന്നതത് റെയില്‍വെയുടെ മോശം സ്ഥിതിയെ പറ്റിയാണ്.  റെയില്‍വെ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട അവസ്ഥയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

റെയില്‍വെയുടെ വരുമാനത്തിലടക്കം വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.  റെയില്‍വെയുടെ വരുമാനത്തില്‍ മാത്രം 67 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയുടെ ആകെ വരുമാനം 1,665.61 കോടി രൂപയോളം ആണ്. അതേസമയം 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയുടെ ആകെ വരുമാനം 4,913.00 കോടി രൂപയോളം ആണ്. വരുമാന വിഹിതത്തില്‍ ഭീമമായ ഇടിവാണ് ആകെ രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍  വഴി  ചൂണ്ടിക്കാട്ടുന്നത്. അതേസമയം എന്‍പിടിസി  ആന്‍ഡ് ആര്‍സിഒന്‍ എന്നിവയുടെ ചരക്കുകൂലിയിനത്തില്‍ റെയില്‍വെയ്ക്ക് ലഭിച്ച മുന്‍കൂര്‍ തുക കൂടി ഇല്ലായിരരുന്നെങ്കില്‍  റെയില്‍വെക്ക് ഭീമമായ നഷ്ടം വരുമായിരുന്നു. ഏകദേശം 5,676.29 കോടി രൂപയോളം വരുന്ന നഷ്ടമാണ് ഉണ്ടാവുക.  

റെയില്‍വെയുടെ ഇപ്പോഴത്ത സ്ഥിതി

ഇന്ത്യന്‍ റെയില്‍വെയില്‍ നിലവില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ തുക കണ്ടെത്താനാകാതെ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ഇ്ന്ത്യന്‍ റെയില്‍വെ. റെയില്‍വെ ചരക്ക് ഗതാഗതത്തിന് ലഭിക്കുന്ന ഭീമമായ  തുകയില്‍ നിന്ന് 95 ശതമാനവും തുക യാത്രാ സര്‍വീസുകളിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്.  ഇന്ത്യന്‍ റെയില്‍വെ നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved