അന്താരാഷ്ട്ര നിലാരത്തിലേക്ക് രാജ്യത്തെ വിവിധ റെയില്‍വെ സ്‌റ്റേഷനുകള്‍; കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നു പോലും കേരളത്തിലില്ല; കേരളത്തിന് കേന്ദ്രം സമ്മാനിക്കുന്നത് ഇരുട്ടടി മാത്രം!

February 06, 2020 |
|
News

                  അന്താരാഷ്ട്ര നിലാരത്തിലേക്ക് രാജ്യത്തെ വിവിധ റെയില്‍വെ സ്‌റ്റേഷനുകള്‍; കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നു പോലും കേരളത്തിലില്ല; കേരളത്തിന് കേന്ദ്രം സമ്മാനിക്കുന്നത് ഇരുട്ടടി മാത്രം!

ന്യൂഡല്‍ഹി:  ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് രാജ്യത്തെ വിവിധയിടങ്ങളിലെ റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കും.  അതേസമയം കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുദ്ദേശിച്ച ഒരു റെയില്‍വെ സ്റ്റേഷന്‍ പോലും കേരളത്തിലില്ല, കേരളത്തില്‍  മാത്രമല്ല ദക്ഷിണേന്ത്യയിലുമില്ല. കേന്ദ്രസര്‍ക്കാറിന്റെഈ അവഗണനക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.  കേന്ദ്ര മന്ത്രി പിയൂഷ് ഗോയാലാണ് ഇക്കാര്യംൈ വ്യക്തമാക്കിയത്.  കൂടുതല്‍  പരിഗണന ഉത്തരേന്ത്യ, മധ്യ,  വടക്കുകിഴക്കന്‍ ഇടങ്ങളിലുള്ള റെയില്‍വെ സ്്‌റ്റേഷനുകള്‍ക്കാണ്.  

രാജ്യത്തെ വിവിധയിടങ്ങളിലെ റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമയും നേതൃത്വം നല്‍കുന്നത്  ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍എല്‍ഡിസി), റെയില്‍വെ ഡിവലപ്‌മെന്റ് അതോറിറ്റി (ആര്‍എല്‍ഡിഎ) തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ് പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ പോകുന്നത്.  വിമാനത്താവളങ്ങളിലേതിന് സമാനമായി ആഗമനം, പുറപ്പെടല്‍ എന്നിവയ്ക്ക് പ്രത്യേക വഴികള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കാത്തിരിപ്പ് സൗകര്യങ്ങള്‍, ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവയടക്കം വന്‍ നിക്ഷേപം നടപ്പിലാക്കുന്നതും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതിയുമാണ് റെയില്‍വെ നടപ്പിലാക്കാന്‍ പോകുന്നത്. 

വന്‍ നിക്ഷേപം ഒഴുകുന്ന ഈ പദ്ധതിക്ക് ഏറെ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പശ്ചിമ റെയില്‍വെയിലെ ഗാന്ധിനഗര്‍, പശ്ചിമ-മധ്യ റെയില്‍വെയിലെ ഹബീബ്ഗഞ്ച് റെയില്‍വെ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വടക്കു കിഴക്കന്‍ റെയില്‍വെയിലെ ഗോമതിനഗര്‍, ഉത്തര റെയില്‍വെയിലെ ആനന്ദ് വിഹാര്‍, ബിജ്വാസന്‍, ഛണ്ഡീഗഡ് റെയില്‍വെ സ്റ്റേഷനുകളിലാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. അതേസമയം കേരളത്തെയും, ദക്ഷിണേന്ത്യയെയും ഉള്‍പ്പെടുത്താത്തിനെതിരെ വലിയ ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved