
വായുവില്‍ നിന്ന് കുടിവെള്ളം ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന സംരംഭവുമായി സെക്കന്തരാബാദിലെ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. അന്തരീക്ഷ ജല ജനറേറ്റര്‍ പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. മേഘ് ദൂത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൈത്രി അക്വാടെക് ആണ് നടപ്പാക്കിയത്. ഒരുദിവസം ആയിരം ലിറ്ററാണ് വെള്ളം ഉല്‍പ്പാദിപ്പിക്കുക. ഒരു ലിറ്റര്‍ വെള്ളം അഞ്ച് രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത്. അന്തരീക്ഷ വായുവില്‍ നിന്ന് നേരിട്ട് വെള്ളം ശേഖരിച്ച ശേഷം ഫില്‍ട്ടര്‍ ചെയ്ത ശേഷം കുടിവെള്ളമാക്കി മാറ്റാന്‍ മിനറലുകള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്.
എയര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് വായുവലിച്ചെടുക്കുക. ഈ വായു കണ്ടന്‍സര്‍ പ്രതലം വഴിയാണ് കടന്നുപോകുക. അത് വെള്ളമായി ടാങ്കില്‍ ശേഖരിച്ച ശേഷമാണ ശുദ്ധീകരണ പ്രക്രിയകകകള്‍ നടത്തുക. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ എയര്‍ വാട്ടര്‍ ജനറേറ്റര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ഗ്ലാസ് വെള്ളത്തിന് വെറും രണ്ട് രൂപ നല്‍കിയാല്‍ മതി. പദ്ധതി വിജയകരമായാല്‍ മറ്റ് സ്റ്റേഷനുകൡലേക്കും വ്യാപിപ്പിക്കും.