
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരങ്ങളെ റെയില്‍ കണക്ടിവിറ്റിയുടെ ഭാഗമാക്കാന്‍ റെയില്‍വേ. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് വിഹിതത്തില്‍ പ്രതീക്ഷ വച്ചാണ് ഇന്ത്യന്‍ റെയില്‍വേ മുന്നോട്ട് പോകുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള കേന്ദ്ര ബജറ്റില്‍ മിസോറാമിലെ ബൈറാബി- സായിരംഗ് റെയില്‍വേ ലൈനിനായി 1,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയാണ് (എന്‍ എഫ് ആര്‍) മിസോറാമിലെ ബൈറാബി - സായിരംഗ് പുതിയ റെയില്‍വേ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്. 2023 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. ബൈറാബിയില്‍ നിന്ന് ഹോര്‍ട്ടോകി, കാന്‍പുയി, മുവല്‍ഖാങ്, സായിരംഗ് എന്നീ നാല് സ്റ്റേഷനുകള്‍ പദ്ധതിയില്‍ ഉണ്ടാകും. സായിരംഗ് സ്റ്റേഷനില്‍ നിന്ന് മിസോറം തലസ്ഥാനമായ ഐസ്വാള്‍ അകലെയല്ല.
'ദൈനംദിന ഉപഭോഗ വസ്തുക്കളും നിര്‍മ്മാണ സാമഗ്രികളും വളരെ ചെലവ് കുറഞ്ഞ രീതിലും പരിസ്ഥിതി സൗഹൃദവുമായ രീതിയിലും എത്തിക്കാന്‍ സംസ്ഥാന വ്യാപാരികള്‍ക്ക് കഴിയും. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിവിധ സംസ്ഥാനങ്ങളുടെ വിശാലമായ വിപണിയിലേക്ക് കുറഞ്ഞ നിരക്കിലും സമയബന്ധിതമായും അയയ്ക്കാനും കഴിയും, ''പ്രസ്താവനയില്‍ പറയുന്നു.