ഇന്ധന ഇറക്കുമതിയില്‍ നിര്‍ണായക തീരുമാനം; സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ അളവ് കുറയ്ക്കും

April 08, 2021 |
|
News

                  ഇന്ധന ഇറക്കുമതിയില്‍ നിര്‍ണായക തീരുമാനം;  സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ അളവ് കുറയ്ക്കും

ന്യൂഡല്‍ഹി: ഇന്ധന ഇറക്കുമതിയില്‍ നയപരമായ നിര്‍ണായക തീരുമാനത്തിലേക്ക് ഇന്ത്യന്‍ റിഫൈനേഴ്‌സ് എത്തി. അടുത്ത മാസം മുതല്‍ സൗദി അറേബ്യയില്‍ നിന്ന് വാങ്ങിയിരുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറയ്ക്കും. ഇതുവരെ വാങ്ങിയതിന്റെ മൂന്നിലൊന്ന് മാത്രമേ ഇനി വാങ്ങൂ. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മറ്റ് എണ്ണ ഉല്‍പ്പാദകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അടക്കമുള്ള മൂന്ന് പ്രധാന കമ്പനികള്‍ നിലവിലെ പ്രതിമാസ ശരാശരിയുടെ 65 ശതമാനം മാത്രമാണ് മെയ് മാസത്തിലേക്ക് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ്, ഇതുമായി നേരിട്ട് അറിവുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌പോട് മാര്‍ക്കറ്റുകളില്‍ നിന്നോ കറണ്ട് മാര്‍ക്കറ്റുകളില്‍ നിന്നോ ഇന്ധനം വാങ്ങിക്കാനാണ് തീരുമാനം. സൗദിയോ മറ്റ് ഒപെക് രാജ്യങ്ങളുമായോ ഉള്ള നിശ്ചിതകാല കരാറുകളില്‍ നിന്ന് പിന്മാറാനാണ് നീക്കം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

© 2021 Financial Views. All Rights Reserved