ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ; യുഎസിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി

November 30, 2020 |
|
News

                  ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ; യുഎസിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി

ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകള്‍. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍ നിന്ന് 76 ശതമാനമാണ് ഓഹരി സൂചികകള്‍ ഉയര്‍ന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്.

കനേഡിയന്‍ ഓഹരി സൂചികകളാണ് 79 ശതമാനം നേട്ടത്തോടെ മുന്നില്‍. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടര്‍ന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകള്‍ക്ക് കരുത്തുപകര്‍ന്നു. കോവിഡ് വാക്സിന്‍ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയില്‍ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം.

വിപണിയിലെ നേട്ടത്തിനുപിന്നില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എന്‍എസ്ഇയിലെ പ്രതിദിന കാഷ് മാര്‍ക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി. നവംബറില്‍ 8.32 ബില്യണ്‍ ഡോളരാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ല്‍ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യണ്‍ ഡോളറാണ്.

മാര്‍ച്ചിലെ തകര്‍ച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികള്‍ നഷ്ടത്തില്‍ മുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങല്‍ താല്‍പര്യം കുറച്ചുകാലംകൂടി നിലനില്‍ക്കുമെന്നുതന്നെയാണ് വിലയിരുത്തല്‍. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബര്‍ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വര്‍ധനയും ഇതിന് അടിവരയിടുന്നു.

Related Articles

© 2024 Financial Views. All Rights Reserved