
2018 ല്‍ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. മൊത്തം അന്താരാഷ്ട്ര പ്രവേശനത്തിന്റെ 12.4 ശതമാനമാണിത്. ചൈനയില്‍ നിന്ന് 2.56 ലക്ഷം കുട്ടികളുമാണ് പ്രവേശനം നേടിയത്. ചൈന കഴിഞ്ഞാല്‍ ഓസ്ട്രേലിയയിലേക്ക് ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പോകുന്നത് ന്യൂ സൗത്ത് വെയില്‍സ്, ഡീകിന്‍, കാന്‍ബറ, ക്യൂന്‍സ്ലാന്‍ഡ് എന്നീ സര്‍വ്വകലാശാലകളിലേക്കാണ്.
ലോകത്തു തന്നെ മികച്ച റാങ്കിങ് ഉള്ള സര്‍വ്വകലാശാലകള്‍, ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കോഴ്സുകള്‍, തിരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന പാഠ്യവിഷയങ്ങള്‍, ലോകത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്ന് എന്നിവയൊക്കെയാണ് കുട്ടികളെ ഓസ്ട്രേലിയയിലേക്ക് അകര്‍ഷണീയമാക്കുന്നത്. ഓസ്ട്രേലിയയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പഠനാന്തര തൊഴില്‍ വിസ ലഭ്യമാക്കുന്നുണ്ട്. സര്‍വ്വകലാശാലയില്‍ നിന്നു ബിരുദം നേടിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നേടാന്‍ ഇതു സഹായിക്കും. 18 മാസം മുതല്‍ 4 വര്‍ഷം വരെയാണ് ഇത്തരത്തില്‍ പഠനാനന്തര വിസ ലഭിക്കുക. ഈ കാലയളവിനുള്ളില്‍ വേണമെങ്കില്‍ ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷയും സമര്‍പ്പിക്കാം.
രജിസ്റ്റേര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയണല്‍ കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റ്-പഠന തൊഴിലവസര അവകാശങ്ങള്‍ക്കായി ഓസ്‌ട്രേലിയ ഒരു അഡീഷണല്‍ താല്‍ക്കാലിക വിസ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ബാച്ചിലേഴ്‌സ് അല്ലെങ്കില്‍ മാസ്റ്റര്‍ ബിരുദതലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ്-പഠിത വര്‍ക്ക് വിസ ലഭിക്കും.