ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിക്ക് 68 ശതമാനം വളര്‍ച്ച; മുന്നില്‍ ലെനോവ

May 17, 2022 |
|
News

                  ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിക്ക് 68 ശതമാനം വളര്‍ച്ച; മുന്നില്‍ ലെനോവ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 68 ശതമാനം വളര്‍ച്ച നേടി. കമ്പനി വിഭാഗത്തില്‍ ലെനോവയാണ് മുന്‍നിരയിലെത്തിത്. കയറ്റുമതി വിഭാഗത്തില്‍ 10 മുതല്‍ 12 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിപണി വിലയിരുത്തുന്നത്. 4ജി ടാബ് ലെറ്റുകള്‍ 74 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെുത്തി. സൈബര്‍മീഡിയ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്.

കോവിഡ് തരംഗമൂലം പല തൊഴില്‍ മേഖലകളും ഹൈബ്രിഡ് അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തനം തുടരുന്നത്. ഇത് ജോലി, ഇ-ലേണിംഗ്, ഉള്ളടക്ക ഉപഭോഗം എന്നിവയ്ക്കായി ടാബ്ലെറ്റുകള്‍ വാങ്ങുന്നതിനെ ത്വരിതപ്പെടുത്തി. ഇന്ത്യയിലെ മൊത്തത്തിലുള്ള ടാബ്ലെറ്റ് വിപണിയിലെ ഉയര്‍ച്ചയ്ക്ക് വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സംഭാവന നല്‍കിയിട്ടുണ്ട്, ഇന്‍ഡസ്ട്രി ഇന്റലിജന്‍സ് ഗ്രൂപ്പിന്റെ സൈബര്‍മീഡിയ റിസര്‍ച്ച് (സിഎംആര്‍) അനലിസ്റ്റ് മെങ്ക കുമാരി പറഞ്ഞു.

എട്ട് ഇഞ്ച് ഡിസ്പ്ലേയുള്ള ടാബ്ലെറ്റുകളുടെ ഷിപ്പിംഗ് ഇന്ത്യന്‍ വിപണിയിലെ മൊത്തത്തിലുള്ള കയറ്റുമതിയുടെ 26 ശതമാനമാണ്. 10 ഇഞ്ചും അതിനുമുകളിലും ഡിസ്പ്ലേകളുള്ള ടാബ്ലെറ്റുകള്‍ കയറ്റുമതിയുടെ 61 ശതമാനത്തോളമാണ്. 7,000 മുതല്‍ 25,000 രൂപ വരെയുള്ള വിഭാഗത്തില്‍ ലെനോവോ ടാബ് എം8 (എച്ച്ഡി, വൈഫൈ,4ജി) 2ജിബി 32 ജിബി സീരീസ് 32 ശതമാനം വിപണി വിഹിതം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ലെനോവോ ഷിപ്പ്‌മെന്റുകള്‍ പ്രതിവര്‍ഷം 48 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ആപ്പിളും സാംസങ്ങും 22 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തി. റിയല്‍മിയും ലാവയുമാണ് തൊട്ട് പുറകില്‍.

5ജി ശേഷിയുള്ള ടാബ്ലെറ്റുകളുടെ വര്‍ധിച്ചുവരുന്ന ലഭ്യതയും അതുപോലെ തന്നെ പാഡ് 5 ഉള്ള ഷഓമി പോലുള്ള പുതിയ ടാബുകളുടെ വിപണി പ്രവേശനവും ഇന്ത്യയിലെ ടാബ്ലെറ്റ് വിപണി ശക്തി പ്രാപിക്കുമെന്ന് കുമാരി പറഞ്ഞു. ഒപ്പോ, വിവോ, വണ്‍ പ്ലസ് എന്നിവ പോലുള്ള മറ്റ് സാധ്യതയുള്ള ടാബ്ലെറ്റ് വിപണിയില്‍ പ്രവേശിക്കുന്നതിനാല്‍, ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ ചോയ്സുകള്‍ ഉണ്ട്. എന്റര്‍പ്രൈസ് ഭാഗത്ത്, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലും ഇ-ഗവേണന്‍സിലുമുള്ള ട്രാക്ഷന്‍ കാരണം വാണിജ്യ- സര്‍ക്കാര്‍ മേഖല ശക്തമായി തുടരും, അവര്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: # laptop,

Related Articles

© 2024 Financial Views. All Rights Reserved