തേയില വില ഉയരുന്നു; കിലോഗ്രാമിന് 250 രൂപ

October 24, 2020 |
|
News

                  തേയില വില ഉയരുന്നു; കിലോഗ്രാമിന് 250 രൂപ

കൊച്ചി: സവാളയ്ക്കും ചെറിയ ഉള്ളിക്കും മുന്‍പേ തിളച്ചു തുടങ്ങിയ തേയില വില കുതിച്ചു കയറുന്നതു റെക്കോര്‍ഡിലേക്ക്. ലൂസ് പൊടിത്തേയില വില കിലോഗ്രാമിന് 230-250 രൂപയാണ്. ബ്രാന്‍ഡഡ് തേയില വില ഏകദേശം 290-300 രൂപയും. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളും രാജ്യത്തെ തോട്ടം മേഖലകളിലുണ്ടായ പെരുമഴയും കനത്ത വെള്ളക്കെട്ടും ഉല്‍പാദനത്തില്‍ 30 ശതമാനം ഇടിവുണ്ടാക്കിയതാണ് കാരണം.

ലൂസ് പൊടിത്തേയിലയുടെ വിപണി വില ഏറെക്കാലമായി 90-120 രൂപ നിരക്കിലായിരുന്നു. വില വര്‍ധന ഇരട്ടിയിലേറെ. തോട്ടമുടമകള്‍ക്ക് വിലക്കയറ്റം ഗുണം ചെയുമെങ്കിലും ചെറുകിട വ്യാപാരികളെയും ചെറുകിട, ഇടത്തരം ഹോട്ടലുകളെയും സാധാരണക്കാരെയും വിലക്കയറ്റം വിഷമിപ്പിക്കും.

കഴിഞ്ഞ തേയില ലേലത്തില്‍ ലഭിച്ച കൂടിയ വില കിലോഗ്രാമിന് 230 രൂപ. ശരാശരി വില 190 രൂപയും. ഇത്രയും ഉയര്‍ന്ന വില ദക്ഷിണേന്ത്യയിലെ ലേല ചരിത്രത്തില്‍ മുന്‍പൊരിക്കലും ലഭിച്ചിട്ടില്ല. ലേലത്തില്‍ വാങ്ങുന്ന തേയില പല ഘട്ടങ്ങളിലൂടെ ഉപഭോക്താക്കളിലെത്തുമ്പോള്‍ ശരാശരി 60  70 രൂപയുടെ വര്‍ധനയുണ്ടാകും.

Related Articles

© 2020 Financial Views. All Rights Reserved