സമയം കൊള്ളാം: ഇന്ത്യന്‍ വാച്ച് വിപണി വളര്‍ച്ചയുടെ പാതയില്‍

May 18, 2022 |
|
News

                  സമയം കൊള്ളാം: ഇന്ത്യന്‍ വാച്ച് വിപണി വളര്‍ച്ചയുടെ പാതയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാച്ച് വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 20.1 ശതമാനം വര്‍ധിച്ച് 13.9 ദശലക്ഷം യൂണിറ്റിലെത്തി. പുതിയ ലോഞ്ചുകള്‍, ഉത്പന്നങ്ങളിന്മേലുള്ള കിഴിവുകള്‍, ബ്രാന്‍ഡുകളുടെ കനത്ത വില്‍പ്പന എന്നിവയാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പറഞ്ഞു. വാച്ചുകളുടെ കയറ്റുമതി വര്‍ഷം തോറും 173 ശതമാനം ഉയര്‍ന്ന് 2022 മാര്‍ച്ചില്‍ 3.7 ദശലക്ഷം യൂണിറ്റിലെത്തി.

മൊത്തം വാച്ച് വിഭാഗത്തിലെ കയറ്റുമതിയുടെ 95.1 ശതമാനവും അടിസ്ഥാന ഉത്പന്നങ്ങളാണ്. ഈ വിഭാഗത്തിലെ കനത്ത മത്സരം അടിസ്ഥാന വാച്ചുകളുടെ വളര്‍ച്ച 202.1 എത്തിച്ചു. അതേസമയം സ്മാര്‍ട്ട് വാച്ചുകളുടെ കയറ്റുമതി പ്രതിവര്‍ഷം 4.2 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാച്ചുകളും റിസ്റ്റ് ബ്രാന്‍ഡുകളും ഉള്‍പ്പെടെ മൊത്തത്തിലുള്ള റിസറ്റ് വെയറബിള്‍ വിഭാഗത്തില്‍ 71.3 ശതമാനവും ഇയര്‍വെയര്‍ വിഭാഗമാണ്. യഥാര്‍ത്ഥ വയര്‍ലെസ് സ്റ്റീരിയോ വിഹിതം 2021 മാര്‍ച്ചിലെ 34.2 ശതമാനത്തില്‍ നിന്ന് 48.3 ശതമാനമായി വര്‍ധിച്ചു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 48.2 ശതമാനം രേഖപ്പെടുത്തി. ഇമാജിന്‍ മാര്‍ക്കറ്റിംഗ് ബോട്ട് 22.9 ശതമാനം വിപണി വിഹിതവുമായി ഈ പാദത്തില്‍ മുന്നിലെത്തി. 10.9 ശതമാനം വിപണി വിഹിതവുമായി നോയ്‌സും, 7.4 ശതമാനവുമായി വണ്‍പ്ലസും, ഫയര്‍ബോള്‍ട്ട്, റിയല്‍മി എന്നിവ 6.6 ശതമാനം വീതവുമായി തൊട്ടുപിന്നിലായുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved