
ഏപ്രിലില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞെങ്കിലും റീട്ടെയില്‍ പെട്രോള്‍ വിലയെ സ്വാധീനിക്കുന്ന കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ ഘടകത്തില്‍ ഒന്നിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ധന ഉപഭോഗം ഇപ്പോള്‍ കൊവിഡിന് മുമ്പള്ള നിലയിലെത്തുമ്പോള്‍, സര്‍ക്കാര്‍ കുറഞ്ഞുവരുന്ന ഖജനാവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വരുമാനം നേടുന്നതിനും ഇന്ധന വിലയെ ആശ്രയിക്കുന്നുണ്ട്. ഒരു ശരാശരി ഇന്ത്യന്‍ പൗരനും ശരാശരി പാകിസ്ഥാന്‍ പൗരനും അവരുടെ വരുമാനത്തിന്റെ 17% ഇന്ധനത്തിനായി ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ക്രൂഡ് വില തകര്‍ന്നിട്ടും കഴിഞ്ഞ വര്‍ഷം ഇന്ധന വില വര്‍ദ്ധിപ്പിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഏപ്രിലില്‍ തകര്‍ന്നെങ്കിലും ഇന്ത്യയില്‍ പെട്രോള്‍ ഉപഭോഗം സെപ്റ്റംബറില്‍ കൊവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് തിരിച്ചെത്തി. ഉപഭോഗ നിരക്ക് ആയിരം മെട്രിക് ടണ്ണിലേയ്ക്ക് ഉയര്‍ന്നു. താഴുകയും ഉയരുകയും ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ചതിനേക്കാള്‍ 42% കുറവാണ്. അതേ സമയം പെട്രോളിന്റെ വില 12% വര്‍ദ്ധിച്ചു.
2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 59 രാജ്യങ്ങളില്‍ 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ വില ഈ കാലയളവില്‍ എട്ട് രാജ്യങ്ങളില്‍ മാത്രമാണ് ഉയര്‍ന്നത്. ഇന്ത്യയിലും ഈജിപ്തിലും പെട്രോള്‍ വില 10% വര്‍ദ്ധിച്ചു. ഇന്ത്യക്കാരും പാക്കിസ്ഥാനികളും അവരുടെ ഒരു ദിവസത്തെ വരുമാനത്തിന്റെ 17% ഇന്ധനത്തിനായി ചെലവഴിക്കുന്നു. എന്നാല്‍ 57 സമ്പദ്വ്യവസ്ഥകളിലെ മറ്റൊരു പൗരനും അവരുടെ ദൈനംദിന വരുമാനത്തിന്റെ 10% ത്തില്‍ കൂടുതല്‍ ഇന്ധനത്തിനായി ചെലവഴിക്കുന്നില്ല.
ഏപ്രില്‍ മാസത്തില്‍ ഇന്ധന വില്‍പനയിലുണ്ടായ ഇടിവ് സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ഒറ്റയടിക്ക് 45.8 ശതമാനം ആണ് വില്‍പന ഇടിഞ്ഞത്. ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയം ആയിരുന്നു അത്. ഭൂരിപക്ഷം വാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നില്ല. പൊതുഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു.