
ഇന്ത്യക്കാര്‍ യാത്രക്ക് വേണ്ടി ചിലവാക്കിയത്6.5 ലക്ഷം കോടി രൂപ. അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്ക് വേണ്ടി ചിലവാക്കിയ തുകയാണിതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 94 ബില്യണ്‍ ഡോളറാണിത്. ഇത് ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ യാത്രക്കാരുട ചിലവ് 9.3 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാനണിക്കുന്നത്.
2021 ല്‍ ഇന്ത്യയിലെ യാത്രക്കാരുടെ ചിലവ് 136 ബില്യണ്‍ ഡോളറായി (9.5 ലക്ഷം കോടടി രൂപ) ഉയരുമെന്നാണ് ഗൂഗിള്‍ ആന്‍ഡ് മാനേജ്‌മെന്റ് കള്‍സള്‍ട്ടിങ് ബെയ്ന്‍ കമ്പനി അഭിപ്രായപ്പെടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം 180 കോടി ആഭ്യന്തര യാത്രകളാണ് ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ളത്. ഇതിനായി ഏകദേശം 72 ബില്യണ്‍ ഡോളര്‍ ഇന്ത്യക്കാര്‍ ആഭ്യന്തര യാത്രക്കായി ചിലവാക്കിയെന്നാണ് കണക്കൂകളിലൂടെ വ്യകത്മാക്കുന്നത്. 2.6 കോടി അന്താരാഷ്ട്ര സര്‍വീസുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യക്കാര്‍ നടത്തുകയുണ്ടായി. അന്താരാഷ്ട്ര യാത്രയ്ക്കായി ഇന്ത്യക്കാര്‍ ചിലവാക്കിയത് ഏകദേശം 22 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.