
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് കണക്കില്‍പ്പെടാത്ത സ്വത്തുക്കളുണ്ടെന്ന് റിപ്പോര്‍ട്ട്.ഏകദേശം 216 ബില്യണ്‍ ഡോളര്‍ മുതല്‍ 490 ബില്യണ്‍ ഡോളര്‍ മൂല്യം വരെയുള്ള സ്വത്തുക്കളാണ് ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കൈവശം വെച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിട്ടുള്ളത്. NIPFP, NCAER and NIFM. എന്നീ സ്ഥാപനങ്ങളാണ് 1980 മുതല്‍ 2010 വരെയുള്ള കാലയളവില്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ കൈവശം വെച്ചിട്ടുള്ള സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
അതേസമയം വിദേശ രാജ്യങ്ങളിലെ സ്വത്തുവിവരങ്ങളെ പറ്റിയുള്ള രേഖകള്‍ കണ്ടെടുക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൃത്യമായ വിവരങ്ങള്‍ കണ്ടെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് എം വീരപ്പമൊയ്‌ലിയുടെ അധ്യക്ഷതയിലുള്ള സ്റ്റാന്റിംഗ് കമ്മറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമായി രീതിയില്‍ വിലയിരുത്തുക സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അതേസമയം National Council of Applied Economic Research (NCAER) ന്റെ പഠന റിപ്പോര്‍ട്ടില്‍ 1980-2010 വരെയുള്ള കാലയളവില്‍ 384 ബില്യണ്‍ ഡോളര്‍ മുതല്‍ 490 ബില്യണ്‍ ഡോളര്‍ വരെയാണ് ഇന്ത്യക്കാരുടെ വിദേശ സ്വത്തുക്കള്‍. National Institute of Financial Management (NIFM) നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് 1990 മുതല്‍ 2008 വരെ 216 ബില്യണ്‍ സ്വത്തുക്കളാണ് ഇന്ത്യക്കാരുടെ കൈവശം ഉള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.