ഇനി യുപിഐ ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം സ്വീകരിക്കാം; സേവനം 2022 പകുതിയോടെ

December 29, 2021 |
|
News

                  ഇനി യുപിഐ ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം സ്വീകരിക്കാം; സേവനം 2022 പകുതിയോടെ

യുപിഐ ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം സ്വീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് എന്‍ഐപിഎല്‍ സിഇഒ റിതേഷ് ശുക്ല. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് വിഭാഗമാണ് എന്‍ഐപിഎല്‍. ഇന്ത്യയില്‍ നിന്നും തിരിച്ചും യുപിഐ പണമിടപാടുകള്‍ നടത്താന്‍ അടുത്തിടെ വെസ്റ്റേണ്‍ യുണിയനുമായി എന്‍ഐപിഎല്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു.

വെസ്റ്റേണ്‍ യൂണിയനെക്കൂടാതെ മറ്റ് സേവന ദാതാക്കളുമായും എന്‍ഐപിഎല്‍ സഹകരിക്കും. 2022ന്റെ പകുതിയോടെ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. യുപിഐ സൗകര്യം നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഇന്ത്യയിലേക്ക് പണം അയക്കാം. വിദേശനാണ്യ വിനിമയ ഫീസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 26,300 കോടി രൂപയാണ് ഇന്ത്യക്കാര്‍ അടച്ചത്. അതിര്‍ത്തി കടന്നുള്ള വിനിമയങ്ങളിലെ സുതാര്യത ഇല്ലായ്മ, നിരക്കുകള്‍ തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് ധാരണയുണ്ട്. സര്‍ക്കാരുകള്‍, റെഗുലേറ്റര്‍മാര്‍, ഫിന്‍ടെക് കമ്പനികള്‍, സേവന ദാതാക്കള്‍, എക്‌സ്‌ചേഞ്ച് ഹൗസുകള്‍ തുടങ്ങിയവരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും റിതേഷ് ശുക്ല അറിയിച്ചു.

Read more topics: # UPI, # യുപിഐ,

Related Articles

© 2025 Financial Views. All Rights Reserved