താപ കല്‍ക്കരി ഇറക്കുമതിയില്‍ 19 ശതമാനം വളര്‍ച്ച; 171.85 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇന്ത്യ പോയ വര്‍ഷം ഇറക്കുമതി ചെയ്തത്

January 28, 2019 |
|
News

                  താപ കല്‍ക്കരി ഇറക്കുമതിയില്‍ 19 ശതമാനം വളര്‍ച്ച; 171.85 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇന്ത്യ പോയ വര്‍ഷം ഇറക്കുമതി ചെയ്തത്

താപ കല്‍ക്കരി ഇറക്കുമതിയില്‍ ഇന്ത്യ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന കമോഡിറ്റികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കല്‍ക്കരി. 2018ല്‍ താപകല്‍ക്കരിയുടെ  ഇറക്കുമതി 19 ശതമാനം ഉയര്‍ന്ന്  171.85 മില്യണ്‍ ടണ്ണായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാല് വര്‍ഷം കൊണ്ട് താപകല്‍ക്കരി ഇറക്കുമിതിയില്‍ വന്‍ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.  വൈദ്യുത ഉത്പാദനത്തിനാണ് പ്രധാനമായും താപ കല്‍ക്കരി പ്രധാനമായും ഉപയോഗിക്കുന്നത്. 

സ്റ്റീല്‍ ഉത്പാദത്തിന് ഉപയോഗിക്കുന്ന ചുട്ട കല്‍ക്കരിയുടെ ഇറക്കുമതിയിലും വന്‍ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 52.26 മില്യണ്‍ ടണ്‍ ചുട്ട കല്‍ക്കരിയാണ് ഇന്ത്യ 2018ല്‍ ഇറക്കുമതി ചെയ്തത്. 2017ല്‍ ഇത് 45.93 മില്യണ്‍ ചുട്ട കല്‍ക്കരിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2014ല്‍ 164 മില്യണ്‍ ടണ്‍ കല്‍ക്കരിയായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. 2018 ല്‍ ഇത് 18 ശതമാനമായി ഉയരുകയും ചെയ്തു.

 

Related Articles

© 2025 Financial Views. All Rights Reserved