ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന സ്വപ്‌നത്തിലേക്ക് ഇനി എത്ര ദൂരം?

October 24, 2020 |
|
News

                  ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന സ്വപ്‌നത്തിലേക്ക് ഇനി എത്ര ദൂരം?

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഈ സ്വപ്നം വെളിപ്പെടുത്തിയത് മുതല്‍ കഷ്ടകാലമാണ്. ജിഡിപി താഴേക്ക് പോയതും, മാന്ദ്യത്തിന്റേതായ പ്രതീതി ഇന്ത്യയില്‍ ആകെ ഉയര്‍ന്നുവന്നതിനും പുറമെ മഹാമാരിയും കൂടി വന്നതോടെ അഞ്ച് ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള ജിഡിപിയെന്ന സ്വപ്നവും അകന്നുപോവുകയാണ്.

എന്നാല്‍ അതുകൊണ്ടൊന്നും ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയില്ലെന്ന് കരുതണ്ട. 2025 ല്‍ പൂര്‍ത്തീകരിക്കാന്‍ വച്ചിരിക്കുന്ന ലക്ഷ്യം 2027 ആകുമ്പോഴേക്ക് സാധ്യമാക്കാവുന്നതേയുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയും കെയര്‍ റേറ്റിങ്‌സും ചേര്‍ന്ന് നടത്തിയ അവലോകനത്തില്‍ പറയുന്നത്, 11.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് അടുത്ത ആറ് വര്‍ഷം നിലനിര്‍ത്താനായാല്‍ ഇന്ത്യയ്ക്ക് ഈ ലക്ഷ്യം നേടാനാവും എന്നാണ്.

ഇതിന് വേണ്ടി അടുത്ത ഏഴ് വര്‍ഷം കൊണ്ട് 498 ലക്ഷം കോടിയുടെ പുതിയ നിക്ഷേപം ഇന്ത്യയില്‍ ഉണ്ടാകേണ്ടതുണ്ട്. 43 ലക്ഷം കോടിയില്‍ തുടങ്ങി 103 ലക്ഷം കോടിയിലേക്ക് ക്രമമായി നിക്ഷേപ വളര്‍ച്ചയില്‍ പുരോഗതി കൈവരിക്കാനും സാധിക്കണം. ഇതിന്റെ ഒരു ഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വഹിക്കാനാവുമെന്നും അതേസമയം ബാങ്കുകള്‍, മൂലധന വായ്പാ സംഘങ്ങള്‍, വിദേശ നിക്ഷേപം എന്നിവയില്‍ മുന്നേറ്റം ഉണ്ടായേ പറ്റൂവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2021-22 കാലത്ത് തിരികെ വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

© 2020 Financial Views. All Rights Reserved