
ന്യൂഡല്‍ഹി: ധന കമ്മി 134 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2018 ഏപ്രില്‍ മുതല്‍ ഫിബ്രുവരി വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 34.2 ശതമാനം വര്‍ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍. കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ നികുതി വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ വരുമാനം കുറഞ്ഞതും ചിലവ് അധികരിച്ചതും ധന കമ്മി വര്‍ധിക്കാന്‍ കാരണമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൊത്ത ആഭ്യന്തര ഉത്പാനത്തിന്റെ 3.4 ശതമാനമാക്കി മാറ്റാണ് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. 2018-2019കാലയളവില്‍ ജിഡിപിയുടെ മൊത്തം 3.3 ശതമാനമാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ധന കമ്മി പിടിച്ചു പിര്‍ത്തുന്നതില്‍ സര്‍ക്കാറിന് വലിയ പരാജയമാണ് സംഭവിച്ചിട്ടുള്ളത്. പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ വന്‍ വര്‍ധനവ് ധമകമ്മിയില്‍ ഉണ്ടാവുകയും ചെയ്തു. 20.3 ശതമാനമായിരുന്നു ധമ കമ്മിയുടെ വളര്‍ച്ച. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധന കമ്മി പിടിച്ചു നിര്‍ത്തുന്നതടക്കമുള്ള നടപടികളാണ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.