ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

September 19, 2020 |
|
News

                  ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയതും ഏറ്റവും മനോഹരവുമായ ഒരു ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

രാജ്യത്ത് നല്ല നിലവാരമുള്ള ഫിലിം സിറ്റി ആവശ്യമാണ്. യുപി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ നിരവധി പേര്‍ക്കാണ് ഫിലിം സിറ്റി ഉയരുമ്പോള്‍ ജോലി ലഭിക്കാന്‍ പോകുന്നതെന്നും യോഗി പറഞ്ഞു.

നോയിഡ, ഗ്രെയ്റ്റര്‍ നോയിഡ, യമുന എക്സ്പ്രസ് വേ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇതിനായി സ്ഥലം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved