
ന്യൂഡല്‍ഹി: 2019 ഏപ്രില്‍ മാസത്തില്‍ കല്‍ക്കരി ഇറക്കുമതിയില്‍ 13.4 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ 20.72 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 18.27 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതേസമയം ഏപ്രില്‍ മാസത്തില്‍ ആകെ 15.08 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ്് ഇറക്കുമതി ചെയ്തതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
ചുട്ട കല്‍ക്കരി 3.52 മില്യണ്‍ ടണ്ണും, ലോഹ സംസ്‌ക്കരണത്തിനാവശ്യമായ കല്‍ക്കരി 0.22 മില്യണ്‍ ടണ്‍ കല്‍ക്കരിയുമാണ് ഇറക്കുമതി ചെയ്തത്. 2018-2019 സാമ്പത്തിക വര്‍ഷം ആകെ 9.66 ശതമാനം കല്‍ക്കരിയാണ് ഇറക്കുമതി ചെയ്തത്. ഏകദേശം 235.35 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്തത്. 2017-2018 സാമ്പത്തിക വര്‍ഷം 214.61 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്തത്.