
ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ഇറക്കുമതിയില്‍ 29 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കല്‍ക്കരി ഉത്പാദനം കുറഞ്ഞതോടെയാണ് രാജ്യത്ത്് കല്‍ക്കിരി ഇറക്കുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണില്‍ രാജ്യത്തെ കല്‍ക്കരി ഇറക്കുമതിയില്‍ 29 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ജൂണ്‍ മസത്തില്‍ രാജ്യത്ത് ആകെ ഇറക്കുമതി കല്‍ക്കരി 24.14 ടണ്ണാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്ത് ആകെ ഇറക്കുമതി ചെയ്ത കല്‍ക്കരി 18.75 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വിവിധ കോള്‍ കമ്പനികളില്‍ നിന്ന് ശേഖരിച്ച വിരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്നാല്‍ മേയ് മാസം 23.57 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് രാജ്യം ഇറക്കുമതി ചെയ്തതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കല്‍ക്കരി ഉ്തപ്പാദനത്തിലുണ്ടായ ചിലവ് അധികരിച്ചത് മൂലം രാജ്യത്തെ വിവിധ കമ്പനികള്‍ കല്‍ക്കരി കൂടുതല്‍ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജൂണില്‍ സംസ്‌ക്കരിക്കാത്ത കല്‍ക്കരിയുടെ ഇറക്കുമതി അളവ് 16.90 മില്യണ്‍ ടണ്ണാെേണന്നാണ് റിപ്പോര്‍ട്ട്. മെ.യ് മാസത്തില്‍ ഇത് 16.34 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജൂണില്‍ സംക്കരിച്ച കല്‍ക്കരിയുടെ ആകെ അളവ് 4.38 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ 4.19 മില്യണ്‍ ടണ്‍ കല്‍ക്കരിയായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്.