
കോഫി ബോര്‍ഡിന്റെ അഭിപ്രായമനുസരിച്ച്, ഏഷ്യയിലെ മൂന്നാമത്തെ വലിയ ഉല്‍പാദകനും കോഫീ കയറ്റുമതിക്കാരനുമായ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 13.26 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 48,330 ടണ്ണായാണ് കയറ്റുമതി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 42,670 ടണ്‍ കയറ്റി അയച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഇന്‍സ്റ്റന്റ് കോഫി കൂടാതെ.കയറ്റുമതി ചെയ്യുന്ന വലിയ രണ്ട് ഇനങ്ങള്‍ റോബസ്റ്റ കോഫീ, അറബിക്ക എന്നിവയാണ്.
ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് റോബസ്റ്റ കാപ്പിയുടെ കയറ്റുമതി 28.42 ശതമാനം ഉയര്‍ന്ന് 34,090 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26,545 ടണ്‍ ആയിരുന്നു കയറ്റുമതി. അറബിക്ക കാപ്പിയുടെ കയറ്റുമതി 14.39 ശതമാനം വര്‍ധിച്ച് 11,156 ടണ്ണിലെത്തി. തൊട്ടുമുന്‍ വര്‍ഷം ഇത് 9,752 ടണ്ണായിരുന്നു. കാപ്പിയുടെ അളവ് 13,392 ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ ഈ കാലയളവില്‍ 11,516 ടണ്ണായിരുന്നു.
എന്നിരുന്നാലും, 2019 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 3,047 ടണ്‍ ഇന്‍സ്റ്റന്റ് കോഫിയുടെ ഉപേയോഗം കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5,704 ടണ്ണായിരുന്നു. ഇറ്റലി, ജര്‍മ്മനി, റഷ്യ എന്നിവയാണ് ഇന്ത്യന്‍ കാപ്പിക്ക് പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍. സിസിഎല്‍ പ്രോഡക്ട് ഇന്ത്യ, ടാറ്റ കോഫി, ഒലാം അഗ്രോ, കോഫി ഡേ ഗ്ലോബല്‍ ലിമിറ്റഡ് എന്നിവയാണ് പ്രധാന കയറ്റുമതി കമ്പനികള്‍. 2018-19ല്‍ കാപ്പി ഉല്പാദനം 3,19,500 ടണ്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 3,16,000 ടണ്‍ ആയിരുന്നു.