കണ്ടെയ്‌നര്‍ വഴിയുള്ള കയറ്റുമതിയില്‍ ആറ് ശതമാനം വര്‍ധനവ്

June 10, 2019 |
|
News

                  കണ്ടെയ്‌നര്‍ വഴിയുള്ള കയറ്റുമതിയില്‍ ആറ് ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: കണ്ടെയ്‌നര്‍ വഴിയുള്ള  ഇന്ത്യയുടെ   കയറ്റുമതി ആറ് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വളര്‍ചയുണ്ടാക്കിയിട്ടുണ്ടന്നും, കയറ്റുമതിയില്‍ ഇന്ത്യക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും മേര്‍സക് ഇന്ത്യാ ട്രേഡിന്റെ  റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇറക്കുമതിയില്‍ 2.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യന്‍ കയറ്റുമതി രംഗം വളര്‍ച്ച പ്രാപിച്ചതിന്റെ തെളിവാണിതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. യുഎസിലേക്ക് കിഴക്കേ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടായിതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു.  എഞ്ചിനീയറിംഗ്, ഫാര്‍മ്മ ഉത്പ്പനങ്ങളിലെ കയറ്റുമതിയിലാണ് വര്‍ധനവുണ്ടായത്. ആഗോള തലത്തിലെ രാഷ്ട്രീയ പ്രതിസന്ധിയും, വ്യാപാര തര്‍ക്കവുമെല്ലാം കണ്ടെയ്‌നര്‍ വഴിയുള്ള കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

© 2025 Financial Views. All Rights Reserved