
ന്യൂഡല്‍ഹി: രാജ്യത്ത് അസംസ്‌കൃത എണ്ണ ഉത്പാദനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല് ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. 2018-2019 സാമ്പത്തിക വര്‍ഷം 34.2 മില്യണ്‍ ടണ്‍ എണ്ണ ഉത്പാദനമാണ് ഇന്ത്യ നടത്തിയത്. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ എണ്ണ ഉത്പാദനത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ എണ്ണ ഉത്പാദനം 35.7 മില്യണ്‍ ടണ്‍ ആണെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെയാണ് ഇത് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനികളെല്ലാം എണ്ണ ഉതാപദനം കുറച്ചത് മൂലമാണ് രാജ്യത്ത് എണ്ണ വില ഉയരുന്നതിന് കാരണമായത്.
രാജ്യത്തെ എണ്ണ കമ്പനികളെല്ലാം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ എണ്ണ ഉത്പാദനം കുറച്ചെന്നണ് റിപ്പോര്‍ട്ട്. ഒഎന്‍ജിസ് 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 22.25 മില്യണ്‍ ടണ്‍ അസംസ്‌കൃത എണ്ണ ഉതപാദനമാണ് നടത്തിയിരുന്നത്. ഓയില്‍ ഇന്ത്യയുടെ എണ്ണ ഉത്പാദനത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഓയിലിന്റെ ഉത്പാദനം ഏകദേശം 2.5 ശതമാനം കുറഞ്ഞെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം 3.3 മില്യണ്‍ ടണ്‍ അധിക ഉത്പാദനമാണ് ഓയില്‍ ഇന്ത്യ നടത്തിയിരുന്നത്. അതേസമയം സ്വകാര്യ എണ്ണപ്പാടത്തിലും എണ്ണ ഉതാപാദനത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.