
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പ്പാദനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പ്പാദനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഇതോടെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 84 ശതമാനമായി ഉയര്‍നന്നുവെന്നാണ് വറിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്ത്യ എണ്ണ ഇറക്കുമതി കുറക്കാന്‍ ഊര്‍ജിതമായ ശ്രമമാണ് ആരംഭിച്ചിട്ടുള്ളതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും വ്യക്തമാക്കിയിരുന്നത്.
2019 ജൂണില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഉത്പ്പാദനത്തില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി 2,668 ആയിരം ടണ്ണായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതാകാലയളവില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഉത്പ്പദാനം 2,884 ടിഎംടി ആയിരുന്നു രേഖപ്പെടുത്തിയത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതീസന്ധിയും, അമേരിക്ക ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധവുമെല്ലാം ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉത്പ്പാദനത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ക്രൂഡ് ഒയില്‍ ഉത്പ്പാദനം ആകെ ഏഴ് ശതമാനമായി ചുരുങ്ങി 8.207 ടിഎംടിയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. ആകെ ക്രൂഡ് ഒയില്‍ ഇറക്കുമതി 85.2 ശതമാനത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ 83.2 ശതമാനമായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്യ
അതേസമയം രാജ്യത്തെ വിവിധ പൊതുമേഖലാ എണ്ണ കമ്പനികളുടെ ക്രൂഡ് ഒയില്‍ ഉത്പ്പാദനത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ അഞ്ച് ശതമാനം ഇടിവ് വന്നതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി)യുടെ ക്രൂഡ് ഓയില്‍ ഉത്പ്പാദനത്തില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി 1,686 ടിഎംടിയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.