ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ്; മാന്ദ്യം ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തെയും ബാധിച്ചുവെന്ന് വിലയിരുത്തല്‍

November 28, 2019 |
|
News

                  ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ്; മാന്ദ്യം ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തെയും ബാധിച്ചുവെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാനത്തില്‍ ഭീമമായ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലാണ് ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനം ഒക്ടോബര്‍ മാസത്തില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനം 3.4 ശതമാനം ഇടിവ് രേഖപ്പെടുത്തി  9.089 മില്യണ്‍ ടണ്ണിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാന്ദ്യം ശക്തമായതിനെ തുടര്‍ന്നാണ് ക്രൂഡ് സ്റ്റീല്‍  ഉത്പ്പാദനത്തിലും ഒക്ടോബര്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്. അതേമയം കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ആകെ സ്റ്റീല്‍ ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയത് 9.408 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ട്.  

ആഗോള  ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തിലും ഭീമമാ.യ തളര്‍ച്ച നേരിട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഗോള സ്റ്റീല്‍  ഉത്പ്പാദനം 2019  ഒക്ടോബര്‍ മാസത്തില്‍  151.494 മില്യണണ്‍ ടണ്ണിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 2.8 ശതമാനത്തോളം ഇടാവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  അതേസമയം 2018 ഒക്ടോബര്‍ മാസത്തില്‍ ഇകോലയളവില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയത്  155.833 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ട്.

 ചൈനയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനത്തിലും 2019 ല്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഒക്ടോബര്‍ മാസത്തില്‍ ചൈനയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനം 81.521 മില്യണ്‍ ടണ്ണായി ചുരുങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. യുഎസ്-ചൈന വ്യാപാര തര്‍ക്കമാണ്  ചൈനയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പ്പാദനത്തില്‍ കുറവുണ്ടാകാന്‍ കാരണം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved