ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയേക്കും

January 21, 2022 |
|
News

                  ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയേക്കും

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന പരസ്യങ്ങളില്‍ നിശ്ചിത സ്ഥലം നിയമപരമായ മുന്നറിയിപ്പ് നല്‍കാന്‍ മാറ്റിവയ്‌ക്കേണ്ടി വന്നേക്കും. ക്രിപ്‌റ്റോ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖയുടെ കരട് അന്തിമമാക്കുകയാണ് കേന്ദ്രം. നിയമപരമായ ഇടപാടിനായി (ലീഗല്‍ ടെന്‍ഡര്‍) സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സി അനുവദിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് പരസ്യത്തോടൊപ്പം നല്‍കേണ്ടി വരും. നിശ്ചിത തുക ലാഭമായി ലഭിക്കുമെന്നും പരസ്യത്തില്‍ എഴുതാന്‍ പാടില്ല.

വലിയ ചാഞ്ചാട്ടമുള്ള മേഖലയാണെന്നും നിക്ഷേപം അസ്ഥിരമാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കണം. അച്ചടിപരസ്യത്തിലെ 20 ശതമാനം സ്‌പേസ് ഇതിനായി മാറ്റിവയ്ക്കണമെന്ന ചട്ടം വരുമെന്നാണ് റിപ്പോര്‍ട്ട്. ചാനലുകളില്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഏതാനം സെക്കന്‍ഡുകളും മാറ്റിവയ്‌ക്കേണ്ടി വരും.

അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ചട്ടം തയാറാക്കുന്നത്. നിലവില്‍ വിവിധ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളുമായി കൂടിയാലോചന നടക്കുകയാണ്.ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ എത്തില്ലെന്നാണ് സൂചന.

Related Articles

© 2025 Financial Views. All Rights Reserved