
ന്യൂഡല്‍ഹി: ഇന്ത്യയുടെ കറന്റ് എക്കൗംണ്ട് കമ്മി (സിഎഡി) 0.2 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 1.4 ബില്യണ്‍ ഡോളറായി ചുരുങ്ങി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് കഴിദിവസം പുറത്തുവിട്ടത്. വ്യാപാര കമ്മി കുറഞ്ഞതും, സേവനങ്ങളില്‍ നിന്നുള്ള വരുമാന വിഹിതം വര്‍ധിച്ചതുമാണ് കറന്റ് എക്കൗണ്ട് കമ്മിയില്‍ ഡിസംബര്‍ പാദത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ആഭ്യന്തര ഉത്പ്പാദനത്തിന്റെ 0.2 ശതമാനമായി സിഎഡി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ സിഎഡിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കഴിഞ്ഞവര്‍ഷം ഇതേകലയളവില്‍ സിഎഡിയില്‍ രേഖപ്പെടുത്തിയിരുന്നത് 2.7 ശതമാനവും, തൊട്ട് മുന്‍പത്തെ വര്‍ഷം ഇതേകാലയളവില്‍ കറന്റ് എക്കൗണ്ട് കമ്മിയായി രേഖപ്പെടുത്തയത് 0.9 ശതമാനം ആയിരുന്നു. രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി അടിസ്ഥാനമാക്കിയുള്ള മൂല്യത്തിലുള്ള വ്യത്യാസം കണക്കാക്കിയാണ് കറന്റ് എക്കൗണ്ട് കമ്മിയായി നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം 2019 മൂന്നാം പാദത്തില്‍ ഇന്ത്യയുടെ വാണിജ്യ കമ്മി 21.9 ബില്യണ്‍ ഡോളറായിരുന്നു. മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് വ്യാപാര കമ്മി കുറഞ്ഞതാണ് കറന്റ് എക്കൗണ്ട് കമ്മി കുറയാന്‍ കാരണം. അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ രേഖപ്പെടുത്തിയത് 34.6 ബില്യണ്‍ ഡോളറായിരുന്നു.
ഇന്ത്യയുടെ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപം മൂന്നാം പാദത്തില്‍ 10 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ അറ്റനേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത് 7.3 ബില്യണ്‍ ഡോളറാണ്. വിദേശത്ത് നിന്നുള്ള വാണിജ്യവായ്പയുമായി ബന്ധപ്പെട്ടുള്ള വരവ് 3.2 ബില്യണ്‍ ഡോളറാവുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയത് രണ്ട് ബില്യണ്‍ ഡോളറാവുകയും ചെയ്തു. വിദേശ നിക്ഷേപം അധികരിക്കുന്നതും, കറന്റ് എക്കൗണ്ട് കമ്മി കുറയുന്നതും ശുഭ സൂചനയാണെന്നാണ് വിലയിരുത്തല്‍.