കേന്ദ്രസര്‍ക്കാര്‍ കടത്തില്‍ മുങ്ങി; കടം 82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

January 19, 2019 |
|
News

                  കേന്ദ്രസര്‍ക്കാര്‍ കടത്തില്‍ മുങ്ങി; കടം 82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

നരേന്ദ്രമോദി സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യം 82 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണിപ്പോള്‍.രാജ്യത്തിന്റെ കടബാധ്യതയില്‍ 50 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.കേന്ദ്രസര്‍ക്കാറിന്റെ 8ാമത് എഡിഷനായ സ്റ്റാറ്റസ് പേപ്പറാണ് ഇക്കാര്യം പുറത്ത് വിട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ കടബാധ്യതയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് രാഷ്ട്രീയപരമായി ചര്‍ച്ചയാകുമെന്നുറപ്പാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ കൂടുതല്‍ വിമര്‍ശനം ഉന്നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. 

2018 സെപ്റ്റംബര്‍ വരെയുള്ള കടബാധ്യത ഏകദേശം 82,03253 കോടി രൂപയോളം വരുമെന്നാണ് പറയപ്പെടുന്നത്. 2014 ജൂണ്‍ വരെയുള്ള കണക്കുകളെടുത്താല്‍ ഏകദേശം 54,90,763 കോടി രൂപ മാത്രമാണ് സര്‍ക്കാറിന് കടബാധ്യതയായി ഉണ്ടായിരുന്നത്. കേന്ദ്ര ധനമന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ മോദിസര്‍ക്കാറിന്റെ കാലത്താണ് കൂടുതല്‍ കടബാധ്യത രാജ്യത്തിനുണ്ടായിരിക്കുന്നത്. 2014 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തിന്റെ കടത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 

കടം വര്‍ധിച്ചത് സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയാണ്. ഇത് മറ്റ് സാമ്പത്തിക മേഖലകളെ ബാധിക്കുന്ന പ്രശ്‌നമാണെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.  അതേ സമയം പൊതുജന ആവശ്യത്തിന് വേണ്ടി കേന്ദ്രസര്‍ക്കാറെടുത്ത കടത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 48 ലക്ഷം കോടി രൂപയില്‍ നിന്ന് 73 ലക്ഷം കോടി രൂയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് വന്‍ വര്‍ധനവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. 2010-2011 സാമ്പത്തിക വര്‍ഷം മുതലാണ് സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റി വിലയിരുത്തുന്ന പൂര്‍ണ റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്.

 

Related Articles

© 2025 Financial Views. All Rights Reserved