ഇന്ത്യയില്‍ ഇ-കൊമേഴ്സ് വ്യവസായത്തിന് വന്‍ വളര്‍ച്ച

July 28, 2020 |
|
News

                  ഇന്ത്യയില്‍ ഇ-കൊമേഴ്സ് വ്യവസായത്തിന് വന്‍ വളര്‍ച്ച

ഇന്ത്യയുടെ ഇ-കൊമേഴ്സ് വ്യവസായ മൂല്യം 99 ബില്യണ്‍ ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്ന്, ആഗോളതലത്തില്‍ ഇ-കൊമേഴ്സ് വിപണികളെക്കുറിച്ചുള്ള ഗോള്‍ഡ്മാന്‍ സാഷ്സിന്റെ അവലോകനം വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ, യൂറോപ്പ്, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഇ-കൊമേഴ്സ് വ്യവസായത്തിന്റെ വളര്‍ച്ചാ നിരക്ക് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മറികടക്കുമെന്ന് ഗോള്‍ഡ്മാന്‍ സാഷ്സിന്റെ 'Global Internet: e-commerce's steepening curve' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

'2024 ഓടെ ഇന്ത്യന്‍ ഇ-കൊമേഴ്സ് 99 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു, 2019-24 നെ അപേക്ഷിച്ച് 27 ശതമാനം സിജിആറില്‍ വളര്‍ച്ച രേഖപ്പെടുത്തും. പലചരക്ക്, ഫാഷന്‍/ വസ്ത്രങ്ങള്‍ എന്നിവ നമ്മുടെ കാഴ്ചപ്പാടിലെ വര്‍ധനവിന്റെ പ്രധാന ഘടകങ്ങളായിരിക്കും,' റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്സിന്റെ ഏറ്റവും വലിയ വളര്‍ച്ചാ ഘടകമാണ് ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരം എന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

ഈ വിഭാഗം അഞ്ച് വര്‍ഷത്തിനിടെ ക്രമേണ 20 മടങ്ങ് വളര്‍ന്ന് 29 ബില്യണ്‍ ഡോളറിലെത്തും (നിലവില്‍ 2 ില്യണ്‍ ഡോളറില്‍ താഴെ). രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പനയുടെ പകുതി ഫെയ്സ്ബുക്കിലൂടെ പിടിച്ചെടുക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ഇ-കൊമേഴ്സിലേക്കുള്ള ആര്‍ഐഎല്ലിന്റെ കടന്നുകയറ്റവും പ്രാദേശിക പലചരക്ക് സ്റ്റോറുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിന് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പുമായുള്ള സഹകരണവും 'ഇന്ത്യന്‍ ഇന്റര്‍നെറ്റ് മേഖലയിലെ ഏറ്റവും വലിയ തീം ആയിരിക്കും'. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയും നിരവധി ആപ്ലിക്കേഷനുകളും ഉള്‍ക്കൊള്ളുന്ന ആര്‍ഐഎല്ലിന്റെ അനുബന്ധ സ്ഥാപനവുമായ ജിയോ പ്ലാറ്റ്ഫോമില്‍ 9.99 ശതമാനം ഓഹരി ഫെയ്സ്ബുക്ക് ഏറ്റെടുത്തിട്ടുണ്ട്.

ഉപഭോക്താക്കളുമായി പ്രാദേശിക സൗകര്യങ്ങള്‍ ബന്ധിപ്പിക്കുന്നതിന് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഉപയോഗിക്കാന്‍ ആര്‍ഐഎല്ലിന്റെ ഇ-കൊമേഴ്സ് സംരംഭമായ ജിയോമാര്‍ട്ട് പദ്ധതിയിടുന്നു. 2019 -ലെ ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരത്തില്‍ ബിഗ് ബാസ്‌കറ്റും ഗ്രോഫോഴ്സും വിപണിയില്‍ 80 ശതമാനത്തിലധികമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ഗോള്‍ഡ്മാന്‍ സാഷ്സ് അടിവരയിടുന്നുണ്ട്. 2019 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ പലചരക്ക് വ്യാപാരം 380 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ്, ഇത് മൊത്തം ചില്ലറ വിപണിയുടെ 60 ശതമാനത്തോളം വരുന്നു.

Related Articles

© 2025 Financial Views. All Rights Reserved