കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം ആദ്യപാദത്തില്‍ മാത്രമായി ചുരുങ്ങുമെന്ന് മൂഡീസ്

July 03, 2021 |
|
News

                  കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം ആദ്യപാദത്തില്‍ മാത്രമായി ചുരുങ്ങുമെന്ന് മൂഡീസ്

ന്യൂഡല്‍ഹി: കോവിഡ് 19-ന്റെ രണ്ടാം തരംഗവും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും മൂലമുള്ള ഇന്ത്യയുടെ സാമ്പത്തിക നാശനഷ്ടം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ മാത്രമായി പരിമിതപ്പെടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് പുറത്തിറക്കിയ പുതിയ മാക്രോ ഇക്കണോമിക് കാഴ്ചപ്പാടില്‍ പറയുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 2021ല്‍ 9.6 ശതമാനമായും 2022ല്‍ 7 ശതമാനമായും വളരുമെന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും മൂഡിസ് വ്യക്തമാക്കി. 

രണ്ടാമത്തെ തരംഗത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രഭാവം കഴിഞ്ഞ വര്‍ഷത്തെ ആദ്യ തരംഗത്തെ അപേക്ഷിച്ച് കുറവാണ്. എങ്കിലും വാക്‌സിനുകളുടെ ലഭ്യതയും വിതരണം ശക്തിപ്രാപിക്കുന്നതും വീണ്ടെടുക്കലിന്റെ വേഗം നിര്‍ണ്ണയിക്കും. രണ്ടാം തരംഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നതിനൊപ്പം ഉപഭോക്താക്കളും ബിസിനസ്സുകളും കോവിഡ് 19 സാഹചര്യങ്ങളോടെ കൂടുതല്‍ പൊരുത്തപ്പെട്ടതും സാമ്പത്തിക ആഘാതം കുറച്ചു.   

രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച 10 സംസ്ഥാനങ്ങള്‍ കൊറോണയ്ക്ക് മുമ്പുണ്ടായിരുന്ന ഇന്ത്യന്‍ ജിഡിപിയുടെ 60 ശതമാനത്തോളം സംഭാവന ചെയ്യുന്നവയാണ്. പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത കൂടുന്നതിനനുസരിച്ച് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൊബിലിറ്റിയും സാമ്പത്തിക പ്രവര്‍ത്തനവും ത്വരിതപ്പെടുമെന്ന് മൂഡീസ് പറഞ്ഞു.

Read more topics: # Moody’s, # മൂഡീസ്,

Related Articles

© 2025 Financial Views. All Rights Reserved