
ന്യൂഡല്‍ഹി: ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മാര്‍ച്ചില്‍ വൈദ്യുതി ഉല്‍പ്പാദനം 5.99 ശതമാനം ഉയര്‍ന്നു. മൂന്ന് മാസത്തെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണിതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
വൈദ്യുതി ആവശ്യകതയിലെ കുതിച്ചുചാട്ടം മാര്‍ച്ചില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിലേക്ക് നയിച്ചിരുന്നു. ഒക്ടോബറിലെ കല്‍ക്കരി ക്ഷാമത്തിന് ശേഷമുള്ള ഏറ്റവും മോശമായ ഈ ക്ഷാമം, വൈദ്യുതി ഇതര മേഖലയിലേക്കുള്ള വിതരണം വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കിയിരുന്നു. ഒപ്പം ചില ഇന്ധന ലേലങ്ങള്‍ക്കായി പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. നിലവിലെ ഉല്‍പ്പാദന നേട്ടം വീണ്ടുമൊരു ക്ഷാമത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുമെന്നാണ് വിലയിരുത്തല്‍.