
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫിബ്രുവരിയില്‍ മാത്രം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ 41 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രത്യാഘാതം മൂലം രാജ്യത്തെ സ്വര്‍ണ വില വര്‍ധിച്ചതാണ് പ്രധാനമായും സ്വര്‍ണ ഇറക്കുമതി ഇടിയാന്‍ കാരണം. രാജ്യത്തെ സ്വര്‍ണ ആവശ്യകതയിലടക്കം നിലവില്‍ വലിയ രീതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ ഫിബ്രുലരിയില്‍ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണം 46 ടണ്‍ സ്വര്‍ണമാണ്.
എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 77.64 ടണ്‍ സ്വര്‍ണമാണ്. ഫിബ്രുവരിയില്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ മൂല്യം 2.36 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണത്തെ ഇറക്കുമതിയുടെ മൂല്യം 2.58 ബില്യണ്‍ ഡോളറാണ്. ഫബ്രുവരിയില്‍ 10 ഗ്രാമിന് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്കെത്തിയതാണ് പ്രധാന കാരണം. 10 ഗ്രാമിന് ഫിബ്രുവരിയില്‍ മാത്രം 43,788 രൂപയോളം എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതും, 12 ശതമാനം ആയി ഉയര്‍ത്തിയതും വലിയ തരിച്ചടിയായി. ദുര്‍ബലമായ വിപണ സാഹചര്യവും മോശം ധനസ്ഥിതിയുമാണ് സ്വര്‍ണ വ്യാപാരത്തിലും വലിയ രീതിയില്‍ പൊള്ളലേറ്റത്.