പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു; ധനകമ്മി ഉയരാന്‍ സാധ്യതകള്‍ ഏറെ; ഉത്പ്പാദന കുറയും; 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് മതിയാകില്ലെന്ന് വിലയിരുത്തല്‍

April 02, 2020 |
|
News

                  പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു; ധനകമ്മി ഉയരാന്‍ സാധ്യതകള്‍ ഏറെ; ഉത്പ്പാദന കുറയും; 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് മതിയാകില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: കോവിഡ്-19 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.  പുതിയ സാമ്പത്തിക വര്‍ഷവും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.  പുതിയ സാമ്പത്തിക വര്‍ഷവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വലിയ  പ്രതിസന്ധിയാകും അഭിമുഖീകരിക്കുക.  കൊറോണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് എത്തിച്ചിരിക്കുന്നത്. രാജ്യത്തെ ഉത്പ്പാദന മേഖലകളെല്ലാ ഇപ്പോള്‍ സ്തംഭിച്ചിരിക്കുന്നു.  

മാത്രമല്ല സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ കുറവാണ് ഇനിയുണ്ടാകാന്‍ പോകുന്നത്. 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍  പ്രഖ്യാപിച്ചത്.  ഈ സഹചര്യത്തില്‍  കൂടുതല്‍ പദ്ധതികളും സര്‍ക്കാര്‍ മുന്‍പോട്ട് വെക്കേണ്ടത് അനിവാര്യമാണ്.  രാജ്യത്തിന്റ ബജറ്റ് ധനക്കമ്മി ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6.2 ശതമാനമായി ഉയരുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍സ് നിരീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ പണപ്പെരുപ്പ ലക്ഷ്യമാവട്ടെ 3.5 ശതമാനമാണ് നിലവില്‍. പണപ്പെരുപ്പം 4.5 ശതമാനമായി ഉയരിുമെന്നാണ് ഡിബിഎസും നിര്‍മല്‍ ബാംഗ് സെക്യൂരിറ്റീസും മറ്റും കണക്കുകൂട്ടുന്നത്.  വളര്‍ച്ചാ നിരക്ക് നിലവിലെ പ്രതിസന്ധി വിലിരുത്തി പറയുകയാണെങ്കില്‍ കുറഞ്ഞേക്കും. ആഭ്യന്തര ഉത്പ്പാദനം മൂന്ന് ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരിക്കും രേഖപ്പെടുത്തുക. 

രാജ്യത്താകെ കൊറോണ വൈറസ് പടരുകയും, 21 ദിവസത്തേക്ക് രാജ്യം സമ്പൂര്‍ണ ലോക്ക ഡൗണിലേക്ക് നീങ്ങിയതോടെ മാര്‍ച്ച് മാസത്തിലെ ജിഎസ്ടി സമഹാരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായി.  മാര്‍ച്ച് മാസത്തെ ജിഎസ്ടി സമാഹരണം 98,000 കോടി രൂപയിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം കഴിഞ്ഞവര്‍ഷം   ഇതേകാലയളവില്‍ രേഖപ്പെടുത്തിയ ജിഎസ്ടി സമാഹരണം 97,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ പറയുന്നത്.  

ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയിട്ടുണ്ട്. ജിഎസ്ടി സമാഹരണത്തില്‍ 2019 ഫിബ്രുവരിയെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ ഉണ്ടായത്.  ഫിബ്രുവരിയിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,05,366 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

പലിശ നിരക്ക് ആര്‍ബിഐ വീണ്ടും കുറക്കും

കോവിഡ്-19 ഭീതിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശനിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍.  പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഫിച്ചാണ് ഇക്കാര്യം വിലയിരുത്തിയിട്ടുള്ളത്. പലിശനിരക്ക് 100 ബിപിഎസ് കുറയ്ക്കുമെന്നും,  റിപ്പോ നിരക്കില്‍ ഒരു ശതമാനം വരെ കുറവ് രുത്തുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് അഭിപ്രായപ്പെടുന്നത്.  

വിവേഴ്സ് റിപ്പോനിരക്കിലും കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗികമായിലഭിക്കുന്ന വിവരം.  നിലവിലെ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് ഫെഡ്റിസര്‍വ്വ് നിലവില്‍ കോവിഡ് ഭീതിയില്‍ പൂജ്യം പലിശനിരക്കായി വെട്ടിക്കുറച്ചിട്ടുുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐ എല്ലാ ധനനയ  ഉപാധികളും പ്രയോഗിക്കണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.  

വ്യവസായ വായ്പ, വായഹന വായ്പ, ഭവന വായ്പ ഇളവുകള്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ റിപ്പോനിരക്ക് വെട്ടിക്കുറച്ചേ മതിയാകൂ. അതേസമയം മാര്‍ച്ച് 27 ന് ആര്‍ബിഐ പ്രഖ്യാപിച്ച നിരക്കുകള്‍ക്ക് പുറമെയാകും ഈ വെട്ടിക്കുറക്കയ്ക്കല്‍. റിവേഴ്സ് റിപ്പോനിരക്ക് 0.90 ശതമാനമാണ് പോയവാരം ആര്‍ബിഐ കുറച്ചത്.  ഇപ്പോള്‍ ബാധകമായിരിക്കുന്ന റിപ്പോനിരക്ക് 4.40 ശതമാനവും, റിവേഴ്സ് റിപ്പോ നിരക്ക് നാല് ശതമാനവുമാണ്. കേന്ദ്രബാങ്ക് ലക്ഷ്യമിട്ടിരിക്കുന്ന 2-6 ശതമാനത്തിലേക്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായാല്‍ സാമ്പത്തിക വര്‍ഷത്തില്‍ കൂടുപതല്‍ ഇളവുകള്‍ ആര്‍ബിഐ പ്രഖ്യാപിക്കും. 

വളര്‍ച്ചാനിരക്ക് കുറയും  

കോവിഡ് -19 ആഘാതം മൂലം വരുന്ന പാദങ്ങളില്‍ വളര്‍ച്ചയ്ക്ക് കാര്യമായ തിരിച്ചടി നേരിടേണ്ടിവരും. അതിനനുസരിച്ച് ഞങ്ങളുടെ എഫ്.വൈ 2020/21 (ഏപ്രില്‍-മാര്‍ച്ച്) യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 4.6 ശതമാനമായി പരിഷ്‌കരിച്ചു. നേരത്തെ 5.40 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചത്. ഉപഭോഗ നിക്ഷേപ മേഖലയിലെ തളര്‍ച്ചയാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ പ്രധാന കാരണം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved