
രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലായ് 30ന് അവസാനിച്ച ആഴ്ചയില്‍ 942.7 കോടി ഡോളര്‍ വര്‍ധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷം കോടി രൂപ വരുമിത്. ജൂലായ് 23ന് അവസാനിച്ച ആഴ്ചയില്‍ 158.1 കോടി ഡോളര്‍ കുറഞ്ഞ് 61,114.9 കോടി ഡോളറിലെത്തിയിരുന്നു.
വിദേശ കറന്‍സി ആസ്തികളുടെ വര്‍ധനവാണ് മൊത്തം കരുതല്‍ ശേഖരത്തില്‍ വര്‍ധനവുണ്ടാക്കിയതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. വിദേശ കറന്‍സി ആസ്തികളില്‍ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര കറന്‍സികളും ഉള്‍പ്പെടുന്നുണ്ട്. സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 760 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.644 ബില്യണ്‍ ഡോളറായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.