
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ കണക്കുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുമെന്ന പ്രവചനമാണ് ആഗോള ധനകാര്യ സ്ഥാപനമായ നോമുറ പറയുന്നത്. ഏപ്രില്‍-ജൂണ്‍ വരെയുള്ള കാലയളവിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കുറയുമെന്നാണ് നോമുറ പറയുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് വരെയുള്ള കാലയളവിലെ ജിഡിപി നിരക്കില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജിഡിപി നിരക്ക് 5.8 ശതമാനമായാണ് കുറയുകയുംചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ജിഡിപി നിരക്കായിരുന്നു അന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന കണക്കുകളായിരുന്നു ഇത്. കാര്‍ഷിക നിര്‍മ്മാണ മേഖലയുടെ മോശം പ്രകടനമാണ് ജിഡിപി നിരക്കില്‍ ഇടിവ് വരാന്‍ കാരണമായത്.
എന്നാല്‍ ജൂലൈ-സെപ്റ്റര്‍ വരെയുള്ള കാലയളിവില്‍ നോമുറയുടെ കോംപസൈറ്റ് ഇന്‍ഡക്‌സ് 99.9 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാം പാദത്തില്‍ 99.8 രേഖപ്പെടുത്തുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കിലെ പ്രധാന വെല്ലുവിളിയായി ഇപ്പോഴും തുടരുന്നത് കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചാ നിരക്കിലുള്ള ഇടിവാണ്. ഈ മേഖലയുടെ വളര്‍ച്ചയിലുള്ള മാറ്റങ്ങളിലനുസൃതമായിരിക്കും ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ചില മാറ്റങ്ങള്‍ പ്രകടമാവുകയെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പദ് വ്യവസ്ഥ കൂടുതല്‍ ആശങ്കയോടെയാണ് കടന്നുപോകുന്നതെന്നാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം 2018 2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം 2013-2014 കാലയളവില്‍ 6.4 ശതമാനമാണ് ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.