
മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച നിരക്ക് 8.2 ശതമാനമായി കുറഞ്ഞേക്കാമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കി. ജൂണ്‍ അവസാനത്തോടെ കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം മൂലമുളള ആഘാതം സാമ്പത്തിക രംഗത്തെ തളര്‍ത്തിയാല്‍ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുമെന്ന് ഏജന്‍സി കണക്കാക്കുന്നു.
എന്നാല്‍, മുന്‍പ് കണക്കാക്കിയ 11 ശതമാനം വളര്‍ച്ചയുടെ അടിസ്ഥാന എസ്റ്റിമേറ്റ് ക്രിസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് ലോക്ക്ഡൗണുകളും യാത്രാ- ഉല്‍പ്പാദന നിയന്ത്രണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് ഇപ്രകാരമുളള വിലയിരുത്തല്‍.
ഏജന്‍സി രണ്ട് സാഹചര്യങ്ങളാണ് കണക്കാക്കുന്നത്. മെയ് അവസാനത്തോടെ രണ്ടാമത്തെ തരംഗം മിതമായ സാഹചര്യത്തിലേക്ക് എത്തിയാല്‍ ജിഡിപി വളര്‍ച്ച നിരക്ക് 9.8 ശതമാനമായി കുറയും. എന്നാല്‍, രണ്ടാം തരം?ഗം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങിയാല്‍ നിരക്ക് 8.2 ശതമാനമായി കുറയും.