
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദവാര്‍ഷികത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. 1.3 ശതമാനമാണ് വളര്‍ച്ച. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയിലെ ഇടിവ് 7.3 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ജിഡിപിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കീഴിലെ ഇ-നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഔദ്യോഗിക രേഖ മെയ് 31 നാണ് പുറത്തുവിടുക. കൊവിഡ് മഹാമാരിയുടെ പിടിയില്‍ കുറവുണ്ടായ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന കാലത്ത് വിപണി സജീവമായി പ്രവര്‍ത്തിച്ചത് വളര്‍ച്ചയ്ക്ക് ഒരു കാരണമായിട്ടുണ്ടെന്ന് വേണം വിലയിരുത്താന്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ജിഡിപി ഒരു ശതമാനം ഇടിയുമെന്നായിരുന്നു ഇ-നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ മുന്‍ പ്രവചനം. പുതിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാല്‍, ജിഡിപി രേഖ പുറത്തുവിട്ട 25 രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.