
ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറഞ്ഞതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തിലാണ് രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് വന്നിട്ടുള്ളത്. 2016 ന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ സ്വര്‍ണ ഇറക്കുമതിയാണ് ജൂലൈ മാസത്തിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സ്വര്‍ണ വില അധികരിച്ചതോടെ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. വിദേശത്ത് നിന്നുള്ള സ്വര്‍ണ ഇറക്കുമതിയില്‍ 69 ശതമാനം ഇടിവ് രേഖപ്പെടുത്തി 20.4 ടണ്ണിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം 2018 ജൂലൈ മാസത്തില്‍ ഇന്ത്യ 65.6 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2016 ന് ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 2016 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഏകദേശം 17.7 ശതമാനത്തിലേക്ക് എത്തിയിരുന്നു. യുഎസ്-ചൈന വ്യാപാര തര്‍ക്കം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങിയതോടെ ആഗോള തലത്തില്‍ സ്വര്‍ണ വാങ്ങാന്‍ താത്പര്യം കാണിച്ചതോടെയാണ് സ്വര്‍ണ വില അധികരിക്കാന്‍ ഇടയാക്കിയത്. ഇറക്കുമതി കുറഞ്ഞതോടെ സ്വര്‍ണ വില വര്‍ധിക്കുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രാജ്യത്തെ സ്വര്‍ണവില പവന് സ്വര്‍ണവില 26,600ല്‍ എത്തി. ഈ മാസം മാത്രം 920 രൂപയാണ് കൂടിയത്. പവന് 160 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 3,325 രൂപയാണ് ഒരു ഗ്രാമം സ്വര്‍ണത്തിന്റെ വില.
എന്നാല്‍ ആറ് വര്‍ഷത്തിനിടെ സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായതിന്റെ പ്രധാന കാരണം പരിശോധിച്ചാല്‍ യുഎസ്-ചൈനാ വ്യാപാര തര്‍ക്കമാണെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങളും സ്വര്‍ണ ഇറക്കുമതി കുറയുന്നതിന് കാരണമായിട്ടുണ്ട്. ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ രാജ്യത്തിന്റെ ആകെ വരുന്ന സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവ് വരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വ്യക്തമാക്കുന്നത്.