ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ അഞ്ച് ശതമാനം ഇടിവ്; ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചു

April 08, 2019 |
|
News

                  ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ അഞ്ച് ശതമാനം ഇടിവ്; ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചു

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ അഞ്ച് ശതമാനം ഇടിവ് വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ (2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ) ഇന്ത്യയുടെ ഇറക്കുമതിയില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് പിഎച്ച്ഡി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അഭിപ്രായപ്പെടുന്നു. ഏകദേശം 60 ബില്യണ്‍ ഡോളറിന്റെ ഉത്പ്പനങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ്  ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കുന്നത്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ജനുവരിയിലെത്തിയപ്പോള്‍ 46 ബില്യണ്‍ ഡോളറായിട്ടാണ് വ്യാപാര കമ്മി എത്തിയത്. മുന്‍വര്‍ഷം ഇത് 23 ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്നു എന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ഫലം കണ്ടുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രയപ്പെടുന്നത്. 

എന്നാല്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റി  അയക്കുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. 2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ  13.8 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റി അയച്ചത്. അതേസമയം 60.01 ബില്യണ്‍ ഡോളറിന്റെ ഉത്പനങ്ങളാണ് ചൈന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2017-18 വര്‍ഷത്തില്‍ 13.33 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ഇന്ത്യ ചൈനയില്‍ നടത്തിയപ്പോള്‍ ചൈന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ 76.38 ബില്യണ്‍ ഡോളര്‍ വരും. 

 

Related Articles

© 2025 Financial Views. All Rights Reserved