ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്; 27.63 ശതമാനം കുറഞ്ഞു

September 22, 2020 |
|
News

                  ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്;  27.63 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വന്‍ തോതില്‍ കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്ത് മാത്രം 27.63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21.58 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയാണ് ഈ കാലത്ത് നടന്നത്.

ആഗസ്റ്റില്‍ 4.98 ബില്യണ്‍ ഡോളറും ജൂലൈയില്‍ 5.58 ബില്യണ്‍ ഡോളറുമായിരുന്നു ഇറക്കുമതി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് വ്യവസാ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. അതേസമയം ചൈനയുടെ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവി എടുത്തുകളയാന്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്ത്യയുടെ കയറ്റുമതി രംഗം. പാര്‍ലമെന്റ് പിരിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ഇന്ത്യയുടെ കയറ്റുമതി രംഗം മെച്ചപ്പെടുന്നതായി പറഞ്ഞു. സെപ്തംബര്‍ മാസത്തിലെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ പത്ത് ശതമാനം വളര്‍ച്ച ഈ ദിവസങ്ങളില്‍ നേടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Related Articles

© 2025 Financial Views. All Rights Reserved