
ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഒമ്പത് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ആറാം മാസവും രാജ്യത്തിന്റെ റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2016 ജനുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിച്ചിട്ടുള്ളത്. പ്രധാനമായും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വില വര്‍ധിച്ചത് മൂലമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് വിവിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. റോയിട്ടേഴ്‌സാണ് രാജ്യത്തെ പണപ്പെരുപ്പം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അതേസമയം റിസര്‍വ് നിര്‍ദേശിച്ച പണപ്പരുപ്പം നിരക്കിലെ നാല് ശതമാനത്തിന് താഴെയാണ് ജൂലൈ മാസത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിന് ഇപ്പോഴത്തെ പണപ്പെരുപ്പം ഉയര്‍ന്നത് തടസ്സമല്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. 30 ല്‍ കൂടുതല്‍ സാമ്പത്തിക വിദഗ്ധരെയാണ് റോയിട്ടേഴ്‌സ് റീട്ടെയ്ല്‍ പണപ്പെരുപ്പം വിലയിരുത്തുന്നതിന് അഭിപ്രായമായി തേടിയിട്ടുള്ളത്. ജൂലൈ മാസത്തില്‍ റട്ടെയ്ല്‍ പണപ്പെരുപ്പം 3.20 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂണില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പമായി ആകെ രേഖപ്പെടുത്തിയത് 3.18 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ജൂലൈയില്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളായ പച്ചക്കറിയുടെ വില വര്‍ധിച്ചതും റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. പെട്രോള്‍-ഡീസല്‍ എന്നിവയ്ക്ക് ബജറ്റില്‍ അധിക നികുതി ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് ഇന്ധന വില വര്‍ധിക്കാനും ഇടയാക്കി. മാത്രമല്ല രാജ്യത്ത് മണ്‍സൂണ്‍ കാലാവസ്ഥ ശക്തമായതിനെ തുടര്‍ന്ന് പച്ചക്കറി ഉത്പ്പന്നങ്ങളുടെ വിലിയില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വരും മാസങ്ങളില്‍ രാജ്യത്ത് റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം.