മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ വര്‍ധനവ്; പിഎംഐ 52.5 ലേക്കെത്തി

August 02, 2019 |
|
News

                  മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ വര്‍ധനവ്; പിഎംഐ  52.5 ലേക്കെത്തി

ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ രാജ്യത്തിന്റെ മാനുഫാക്ചറിംഗ് വളര്‍ച്ചയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഐഎച്ച്എസ്എല്‍ മാര്‍ക്കറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ മാനുഫാക്ചറിംഗ് വളര്‍ച്ചയില്‍ വര്‍ധനവുണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേഴ്‌സിങ് സൂചിക ജൂലൈ മാസത്തില്‍ പിഎംഐയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 52.5 ആണ്. അതേസമയം ജൂണ്‍ മാസത്തില്‍ പിഎംഐ സൂചികയില്‍ രഖപ്പെടുത്തിയിട്ടുള്ളത് 52.1 ഉം ആണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

പിഎംഐ സൂചിക അമ്പതിലേക്ക്് താഴെയാണെങ്കില്‍ മാനുഫാക്ചറിഗില്‍ മേഖല തളര്‍ച്ചയിലാണെന്നും, പിഎംഐ സൂചിക മാനുഫാക്ചറിഗ് മേഖലയില്‍ 50ന് മുകളിലാണെങ്കില്‍ മാനുഫാക്ചറിംഗ് മേഖല വളര്‍ച്ചയിലാണെന്നുമാണ് സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി 24ാമത്തെ മാസമാണ് മാനുഫാക്ചറിംഗ് മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാനുഫാക്ചറിംഗ് മേഖലയില്‍ കുതല്‍ വളര്‍ച്ചാ സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും, ഉത്പ്പാദന മികവ് അധികരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ഉപഭോക്തൃ ഉത്പ്പന്ന മേഖലയാണ് മാനുഫാക്ചറിംഗ് മേഖലയില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. വില്‍പ്പനയിലും, തൊഴില്‍ മേഖലയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടെന്നാണ് ഐഎച്ച്എസ്എല്‍ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ മികച്ച പ്രകടനം മാനഫാക്‌റിംഗ് രംഗത്ത് ഉണ്ടായിട്ടില്ലെന്നുമുള്ള അഭിപ്രായവും പുറത്തുവന്നിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved